ചെന്നൈ: മോട്ടോർവാഹനച്ചട്ടത്തിൽ 46 കുറ്റകൃത്യങ്ങൾക്ക് പിഴത്തുക കുത്തനെ വർധിപ്പിച്ച് തമിഴ്‌നാട് സർക്കാർ. കേന്ദ്രസർക്കാർ 2019-ൽ മോട്ടോർവാഹനനിയമം ഭേദഗതി ചെയ്തതിന്റെ ചുവടുപിടിച്ചാണ് നിയമഭേദഗതി തമിഴ്‌നാട്ടിലും വരുത്തിയത്.
അവശ്യസേവന സർവീസുകളായ ആംബുലൻസ്, അഗ്‌നിരക്ഷാസേന എന്നിവയുടെ വാഹനങ്ങൾക്ക് വഴികൊടുത്തില്ലെങ്കിലും, അപകടം വരുത്തുന്നരീതിയിൽ വാഹനമോടിക്കുന്നവർക്കും മത്സരയോട്ടം നടത്തുന്നവർക്കും പുകയും ശബ്ദവും വെളിച്ചവും കൂട്ടി വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കും പെർമിറ്റില്ലാത്ത വാഹനമോടിക്കുന്നവർക്കും അനാവശ്യമായി ഹോൺ മുഴക്കുന്നവർക്കും എല്ലാം പിഴത്തുക പതിനായിരം രൂപയാണ്.
ഹെലികോപ്റ്റർ അപകടം; പൊലിഞ്ഞത് നാല് ജീവൻ, അശ്വിൻ നാട്ടിലെത്തി മടങ്ങിയത് ഓണത്തിന്, നോവ്
കൂടാതെ, രജിസ്‌ട്രേഷനില്ലാത്ത വാഹനം നിരത്തിലിറക്കിയാൽ 5,000 രൂപയും പിഴയീടാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇൻഷുറൻസില്ലാതെ വാഹനമോടിച്ചാൽ ആദ്യതവണ ആയിരം രൂപയും രണ്ടാം തവണ 4,000 രൂപയും പിഴ നൽകേണ്ടി വരും. അതിന് പുറമെ, ലോറികളിൽ അധികഭാരം കയറ്റിയാൽ 20,000 രൂപയും യാത്രാവാഹനങ്ങളിൽ അനുവദിച്ചതിൽ കൂടുതലായി കയറുന്ന ഓരോ യാത്രക്കാരനും 200 രൂപയും പിഴയീടാക്കും.
ഒപ്പം, സീറ്റ്‌ബെൽറ്റ് ധരിച്ചില്ലെങ്കിൽ ആയിരം രൂപയും വാഹനപരിശോധനയിൽ വേണ്ടത്ര രേഖകൾ കൈവശമില്ലെങ്കിൽ 500 രൂപയും (അടുത്തതവണ 1,500) പിഴ നൽകേണ്ടിവരും. ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 5,000 രൂപയും കണ്ടക്ടർ ലൈസൻസില്ലെങ്കിൽ 10,000 രൂപയും വാഹനത്തിന് രൂപമാറ്റം വരുത്തിയാൽ ഒരുലക്ഷം രൂപ വരെ പിഴയായി നൽകേണ്ടിവരും.
Discussion about this post