ചെന്നൈ: വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ സഹായം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. ചെന്നൈ തേനാംപേട്ട ടിഎംഎസ് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. ഇതേ സമയത്താണ് മുഖ്യമന്ത്രി സ്റ്റാലിന്റെ വാഹനവ്യൂഹവും കടന്നു പോയത്. ഉടനെ തന്നെ അപകടം ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി വാഹനത്തില്‍ നിന്നിറങ്ങി റോഡില്‍ തെറിച്ചുവീണയാളെ ആശുപത്രിയിലാക്കാന്‍ മുന്നിട്ടിറങ്ങി.
ചൂളൈമേട് സ്വദേശിയായ അരുള്‍രാജ് എന്ന ഇരുചക്ര വാഹനയാത്രക്കാരനാണ് റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് പരിക്കേറ്റത്. ആദ്യം എത്തിയ ഓട്ടോറിക്ഷയില്‍ ഇദ്ദേഹത്തെ കയറ്റി സുരക്ഷാ ജീവനക്കാരില്‍ ഒരാളെയും ഒപ്പം അയച്ചാണ് മുഖ്യമന്ത്രി യാത്ര തുടര്‍ന്നത്.
അതേസമയം, രണ്ടാഴ്ച മുമ്പാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് വീണ്ടും ഡിഎംകെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് എതിരില്ലാതെ സ്റ്റാലിന് തെരഞ്ഞെടുക്കപ്പെട്ടതായി ഡിഎംകെ പ്രഖ്യാപിക്കുകയായിരുന്നു.
Discussion about this post