ലഖ്നൗ: കുറച്ചുനാള്‍ മുന്‍പ് പുറത്തുവന്ന രാജ്യത്തെ ഞെട്ടിച്ച ഗാസിയാബാദില്‍ 36-കാരി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന വാര്‍ത്ത കെട്ടിച്ചമച്ചതെന്ന് പോലീസ് കണ്ടെത്തല്‍. യുവതിയെ അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്നായിരുന്നു മുന്‍പ് പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് പോലീസ്.
സ്വത്തിന്റെപേരില്‍ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസ് അന്വേഷിച്ച പോലീസും വനിതാക്മീഷന് അംഗങ്ങളുമാണ് കേസ് കെട്ടച്ചമച്ചതെന്ന് കണ്ടെത്തിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് വിശദീകരണം.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് യുവതി ഇത്തരത്തിലൊരു ആരോപണം കെട്ടിച്ചമച്ചത്. താനുമായി തര്‍ക്കത്തലേര്‍പ്പെട്ടവരെ കേസില്‍ കുടുക്കാനായിരുന്നു ഗൂഢാലോചന. ഇവര്‍ക്ക് സഹായങ്ങള്‍ നല്കിയ 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് പ്രചരിപ്പിക്കാന്‍ ഇവരിലൊരാള്‍ സുഹൃത്തിന് പേടിഎം വഴി പണം കൈമാറിയിരുന്നു. ഇതാണ് കേസ് തെളിയാന്‍ കാരണമായതെന്നും പോലീസ് അറിയിച്ചു.
ചൊവ്വാഴ്ചയാണ് ഡല്‍ഹി നിവാസിയായ യുവതിയെ കൈകാലുകള്‍ ബന്ധിച്ച് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയെന്ന് പോലീസിന് വിവരം ലഭിച്ചത്. സഹോദരന്റെ ജന്മദിനം ആഘോഷിക്കാന്‍ ഗാസിയാബാദിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഓട്ടോ കാത്തുനില്‍ക്കുന്നതിനിടെ തോക്കുകാണിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. രാജ് നഗര്‍ എക്സ്റ്റന്‍ഷനിലെ ആശ്രം റോഡില്‍വെച്ചാണ് പീഡനമേറ്റതെന്നുമായിരുന്നു പോലീസിനെ അറയിച്ചിരുന്നത്.
എന്നാല്‍ യുവതിയെ കണ്ടെത്തിയ ഉടന്‍ ഗാസിയാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മെഡിക്കല്‍ പരിശോധന നടത്താന്‍ യുവതി വിസമ്മതിച്ചിരുന്നു. മീററ്റിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകാമെന്ന് അറിയിച്ചെങ്കിലും യുവതി അക്കാര്യവും നിഷേധിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Discussion about this post