ജയ്പുർ: അമ്മേ എന്ന് വിളിച്ച് മൃതദേഹത്തിനരികെ ഇരുന്ന് കരയുന്ന 2 വയസുകാരിയും അനിയനും നോവ് കാഴ്ചയാകുന്നു. രാജസ്ഥാൻ ടോങ്ക് ജില്ലയിലെ നെയ്ൻ ടൗണിലെ കമ്യൂണിസ്റ്റി ഹെൽത്ത് സെന്ററിലാണ് ദാരുണ കാഴ്ചയുണ്ടായത്. മൃതദേഹത്തിനരികിൽ ആറ് മണിക്കൂറോളമാണ് കുട്ടികൾ കരഞ്ഞുകൊണ്ട് ഇരുന്നത്. മണിക്കൂറുകൾക്ക് മുൻപേ മരണപ്പെട്ട യുവതിയുടെ മൃതദേഹം ജീവനക്കാർ മോർച്ചറിയിലേക്ക് മാറ്റാത്തതാണ് വേദനിപ്പിക്കുന്ന കാഴ്ചയ്ക്ക് കാരണമായത്.
സുഹൃത്തിന്റെ വീട്ടില്‍ നിന്നും 10 പവന് സ്വര്‍ണം മോഷ്ടിച്ചു; എറണാകുളത്ത് പോലീസുകാരന് അറസ്റ്റില്‍
ഇടയ്ക്കൊന്നുറങ്ങിയും അമ്മയെ വിളിച്ച് കരഞ്ഞും രണ്ടരവയസ്സുകാരിയും മൂന്നുമാസം പ്രായമുള്ള അനിയനുമാണ് മൃതദേഹത്തിനരികിൽ മണിക്കൂറുകളോളം ഇരുന്നത്. അതേസമയം, 15 കിലോമീറ്റർ അപ്പുറത്ത് നിന്ന് പോലീസ് എത്താനും തുടർ നടപടികൾ പൂർത്തിയാക്കാനുമായി കാത്തിരുന്നതാണ് മൃതദേഹം മാറ്റാത്തതിന് കാരണമായി എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
ഇതിനിടെ, മൃതദേഹം പോസ്റ്റുമോർട്ടം നടത്താൻ ബന്ധുക്കൾ വിസമ്മതിച്ചതായും ആശുപത്രി അധികൃതർ ആരോപിച്ച. ദീർഘകാലമായി യുവതിക്ക് ഉദര രോഗമായിരുന്നുവെന്നും ഇതാണ് മരണകാരണമെന്നുമാണ് ബന്ധുക്കൾ പറയുന്നത്. യുവതിയുടെ സഹാദരനും ഭർത്താവുമടക്കമുള്ളവരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
Discussion about this post