ലുധിയാന: തനിക്ക് ഇഷ്ട ഭക്ഷണം പാകം ചെയ്ത് നല്‍കാത്തതിന് മകന്‍ അമ്മയെ വീടിന്റെ മുകള്‍ നിലയില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. പഞ്ചാബ് ലുധിയാനയിലെ ന്യൂ അശോക് നഗറിലാണ് ക്രൂരമായ സംഭവം. ചരണ്‍ജിത് കൗര്‍ (65) ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
അമ്മ ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്ത് നല്‍കാതിരുന്നതിന് ഇളയമകനായ സുരീന്ദര്‍ സിങാണ് വഴക്കിട്ടതും കൊലപാതകം ചെയ്തതെന്നും പോലീസ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി നല്‍കാന്‍ ഇയാള്‍ അമ്മയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഭക്ഷണം പാകം ചെയ്ത് നല്‍കാന്‍ ചരണ്‍ജിത് കൗര്‍ വിസമ്മതിച്ചു.
ഇതോടെ പ്രകോപിതനായ സുരീന്ദര്‍ സിങ് അമ്മയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് അമ്മയെ മര്‍ദ്ദിക്കുകയുമായിരുന്നു. മകന്റെ മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാനായി വീടിന്റെ രണ്ടാം നിലയിലേക്ക് ഓടിക്കയറിയ ചരണ്‍ജിതിനെ ഇയാള്‍ താഴേക്ക് തള്ളിയിടുകയായിരുന്നു.
അതേസമയം, താഴേക്ക് പതിച്ച അമ്മയെ ഇയാള്‍ വീണ്ടും മര്‍ദ്ദിച്ചെന്നും രക്ഷിക്കാനെത്തിയ പിതാവിനും മര്‍ദനമേറ്റതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും പ്രതി ഒളിവിലാണെന്നും പോലീസ് പറഞ്ഞു.