ന്യൂഡല്‍ഹി: രാജ്യത്തെ ഒരു കോടിയോളം ആളുകള്‍ സൈക്കിള്‍ റിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നതെന്ന് അറിഞ്ഞപ്പോള്‍ വേദന തോന്നി. എന്നാല്‍ ഇവരില്‍ 80 ലക്ഷം പേര്‍ ഇന്ന് ഇ-റിക്ഷകള്‍ ഓടിക്കുകയാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
ഡല്‍ഹി-മുംബൈ എക്സ്പ്രസ് ഹൈവേയുടെ പണി അതിവേഗം പുരോഗമിക്കുകയാണെന്നും ആദ്യഘട്ടത്തിന്റെ പണി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പനരിമാന്‍ പോയിന്റ് മുതല്‍ ഡല്‍ഹി വരെയുള്ള യാത്ര വെറും പത്രണ്ട് മണിക്കൂര്‍ മാത്രമാക്കി കുറയ്ക്കാനുള്ള പദ്ധതിയാണ് ലക്ഷ്യം.
മുംബൈയിലെ ആര്‍ഡി ആന്‍ഡ് എസ്എച്ച് നാഷണല്‍ കോളജിലും എസ്ഡബ്ല്യുഎ സയന്‍സ് കോളജിലും ഓര്‍ഗാനിക് ഗാര്‍ഡന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗഡ്കരി.
Read Also: കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിച്ച നിലയില്‍ സ്വര്‍ണബിസ്‌ക്കറ്റും അഞ്ച് സ്വര്‍ണക്കട്ടികളും
രാജ്യത്ത് 400 സ്റ്റാര്‍ട്ടപ്പുകള്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍, ഇ-റിക്ഷകള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. രാജ്യത്തെ പരിസ്ഥിതി സൗഹൃദമാക്കി മാറ്റേണ്ടതുണ്ട്. കുന്നു കൂടുന്ന മാലിന്യങ്ങള്‍ രാജ്യത്തിന്റെ സമ്പത്താക്കി മാറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിചിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാല്‍ ഇത് സാധ്യമാണെന്നും അദ്ദേഹം പ
കഴിഞ്ഞ 8 വര്‍ഷമായി തങ്ങള്‍ നാഗ്പൂരിലെ മലിനജലം റീസൈക്കിള്‍ ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാരിന് വൈദ്യുതി ഉല്‍പാദനത്തിനായി വില്‍ക്കുകയാണ്. പ്രതിവര്‍ഷം 300 കോടി രൂപ ഇതിലൂടെ സമ്പാദിക്കാന്‍ സര്‍ക്കാരിന് കഴിയുന്നുണ്ട്. ഉത്തര്‍പ്രദേശിലെ മഥുരയിലും സമാന പദ്ധതികള്‍ നടന്നു വരികയാണ്. കൂടാതെ, ഹരിത ഇന്ധനങ്ങളുടെ പ്രാധാന്യവും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.