വാഷിങ്ടണ്‍: രൂപയുടെ മൂല്യത്തകര്‍ച്ചയെ കറന്‍സിയുടെ തകര്‍ച്ചയായി താന്‍ കാണുന്നില്ലെന്ന് കേന്ദ്ര ധനകാര്യമനത്രി നിര്‍മ്മല സീതാരാമന്. നിലവിലുള്ള രൂപയുടെ അവസ്ഥ ഇന്ത്യന്‍ കറന്‍സിയുടെ തകര്‍ച്ചയായി താന്‍ കാണുന്നില്ല. ഡോളര്‍ ശക്തിപ്പെട്ടതായാണ് താന്‍ ഇതിനെ വിലയിരുത്തുന്നതെന്നും അവര്‍ പ്രതികരിച്ചു.
നിലവില്‍ ഡോളര്‍ ശക്തിപ്പെട്ടപ്പോള്‍ മറ്റ് കറന്‍സികള്‍ക്ക് മൂല്യതകര്ച്ചയുണ്ടായതാണ്. ഇതിന്റെ സാങ്കേതികവശങ്ങളിലേക്ക് താന്‍ കടക്കുന്നില്ല. മറ്റ് കറന്‍സികളേക്കാളും ഇന്ത്യന്‍ രൂപ ഡോളറിനെതിരെ മികച്ച പ്രകടനം നടത്തി എന്നും അവര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, രൂപയ്ക്ക് കൂടുതല്‍ ചാഞ്ചാട്ടം ഇല്ലാതിരിക്കാന്‍ വേണ്ടിയാണ് ആര്‍ബിഐ ഇടപെടല്‍, അല്ലാതെ, രൂപയുടെ മൂല്യം നിര്‍ണയിക്കുന്നതിന് വേണ്ടിയല്ല ആര്‍ബിഐ ഇടപെടലുകളെന്നും ധനമന്ത്രി പ്രതികരിച്ചു.
രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. തിങ്കളാഴ്ച ഡോളറിനെതിരെ റെക്കോര്‍ഡ് തകര്‍ച്ചയായ 82.68ലേക്ക് രൂപയുടെ മൂല്യം എത്തിയിരുന്നു.
Discussion about this post