കുശിനഗര്‍: രാജവെമ്പാല ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ പാമ്പുകളില്‍ ഒന്നാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇത് കടിച്ചാല്‍ ഒരു മനുഷ്യന്‍ 15-20 മിനുട്ടുകള്‍ക്കുള്ളില്‍ തട്ടിപ്പോകുമെന്ന് ഉറപ്പാണ്. രാജവെമ്പാല തന്നെ കടിച്ചുവെന്നും എന്നാല്‍ തനിക്കൊന്നും പറ്റിയില്ല പാമ്പ് ചത്തുപോയെന്നും അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയിരിക്കുകയാണ് മദ്യപാനിയായ ഒരാള്‍.
ഉത്തര്‍പ്രദേശിലെ കുശിനഗറിലെ ജില്ലാ ആശുപത്രിയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മു്മ്പാണ് സംഭവം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കാണ് വിചിത്ര വാദവുമായി ഇയാള്‍ എത്തിയത്. രാജവെമ്പാല തന്നെ രണ്ട് തവണ കടിച്ചുവെന്നും പാമ്പ് ചത്തുപോയെന്നും ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞു.
ഇക്കാര്യം സത്യമാണെന്ന് തെളിയിക്കാന്‍ ചത്ത പാമ്പിനെ ഒരു കവറിലാക്കി കൊണ്ടുവന്നിട്ടിണ്ടെന്നും ഇയാള്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലാണ് പ്രത്യക്ഷപ്പെട്ടത്. വീഡിയോയില്‍ ആദ്യം ആശുപത്രി കിടക്കിയില്‍ ഇരിക്കുന്ന ആളെയാണ് കാണുന്നത്.
പിന്നാലെ ഇയാള്‍ കാലുകള്‍ കാണിച്ച് ഇവിടെയാണ് പാമ്പ് കടിയേറ്റതെന്നും കുത്തിവെപ്പുകള്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. വീഡിയോ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.
Discussion about this post