ന്യൂഡൽഹി: ഭർത്താവിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾ വീട്ടിൽ ഉപവാസം അനുഷ്ഠിക്കുന്ന ദിനത്തിൽ കാമുകിയ്ക്കൊപ്പം കറങ്ങി നടന്ന ഭർത്താവിനെ നാട്ടുകാരുടെ കൺമുൻപിലിട്ട് അടിച്ചൊതുക്കി ഭാര്യ. വീഡിയോ സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. ഭാര്യയ്ക്ക് പിന്തുണയായി സുഹൃത്തും ചേർന്നാണ് ഭർത്താവിനെ അടിച്ച് നിലംപരിശാക്കിയത്. ഗാസിയാബാദിലാണു സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കോട്ടയത്ത് ഭാര്യയുടെ കൈ ഭര്‍ത്താവ് വെട്ടി: യുവാവ് ഒളിവില്‍
പെൺസുഹൃത്തുമൊത്ത് മാർക്കറ്റിലൂടെ നടക്കവേ, പൊടുന്നനെ യുവാവിന്റെ മുന്നിൽ ഭാര്യ പ്രത്യക്ഷപ്പെട്ടതാണ് നാടകീയ സംഭവങ്ങൾക്ക് വഴിവെ്ചത്. ഇവർ ഭർത്താവിന്റെ കോളറിനു പിടിക്കുകയും തുരുതുരാ അടിക്കുകയുമായിരുന്നു. കൂടെ കൂട്ടുകാരികളും യുവാവിനെ മർദിക്കാൻ കൂടുകയായിരുന്നു. യുവാവിനെ മർദിക്കുന്നതു തടയാൻ ശ്രമിച്ച പെൺസുഹൃത്തിനെയും സംഘം അടിക്കുന്നുണ്ട്.
करवा चौथ के दिन दूसरी महिला काे शॉपिंग करवाने आया था पति। पत्नी ने पकड़ा। https://t.co/T3jB1xVOWn pic.twitter.com/gSFGxGaghn
— Ankit tiwari/अंकित तिवारी (@ankitnbt) October 13, 2022
ഇതിനിടെ, കടയ്ക്കു പുറത്തിറങ്ങി വഴക്കു തീർക്കാൻ കടയുടമയും ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നാലെ യുവതി പോലീസിനെയും സമീപിച്ചു. ഭർത്താവുമായി വഴക്കിട്ട് മാതാപിതാക്കളുടെ കൂടെയായിരുന്നു യുവതി കഴിഞ്ഞിരുന്നത്. ഇതിനിടെ അമ്മയോടൊപ്പം ഷോപ്പിങ്ങിന് എത്തിയപ്പോഴാണ് ഭർത്താവിനെ കാമുകിക്കൊപ്പം കണ്ടത്. പിന്നാലെ അടിയായിരുന്നു.
Discussion about this post