ഗാസിയാബാദ്: ഭര്‍ത്താവിന്റെ ഐശ്വര്യത്തിന് വേണ്ടി ഭാര്യമാര്‍ എടുക്കുന്ന ഉപവാസമായ കര്‍വാചൗത് ദിനത്തില്‍ കാമുകിക്ക് ഒപ്പം കറങ്ങാന്‍ പോയ ഭര്‍ത്താവിന് മര്‍ദ്ദനം. ഭാര്യയെ വീട്ടിലാക്കി പെണ്‍സുഹൃത്തിനൊപ്പം ഷോപ്പിങിന് തിരിച്ച ഭര്‍ത്താവിനെ ഭാര്യയും അവരുടെ സുബഹൃത്തുക്കളുമാണ് കൈയ്യോടെ പിടികൂടി മര്‍ദ്ദിച്ചത്.
മാര്‍ക്കറ്റില്‍ നാട്ടുകാരുടെ മുന്പിലിട്ടാണ് ഭര്‍ത്താവിനും കാമുകിക്കും മര്ദ്ദേമേറ്റത്. ഗാസിയാബാദിലാണു സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
ഷോപ്പിങ് ചെയ്ത് പെണ്‍സുഹൃത്തിനൊപ്പം കൈകോര്‍ത്ത് നടക്കുകയായിരുന്ന യുവാവിന്റെ മുന്നിലേക്ക് ഭാര്യ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതോടെ പരിഭ്രാന്തനായ ഭര്‍ത്താവിനെ ഇവര്‍ കോളറിന് പിടിച്ച് തുരുതുരെ മര്‍ദ്ദിക്കുകയായിരുന്നു.
करवा चौथ के दिन दूसरी महिला काे शॉपिंग करवाने आया था पति। पत्नी ने पकड़ा। https://t.co/T3jB1xVOWn pic.twitter.com/gSFGxGaghn
— Ankit tiwari/अंकित तिवारी (@ankitnbt) October 13, 2022
യുവതിയുടെ കൂടെ കൂട്ടുകാരികളും യുവാവിനെ മര്‍ദിക്കാന്‍ തുടങ്ങി. എന്താണു സംഭവമെന്ന് അറിയാതെ നാട്ടുകാര്‍ ഇവര്‍ക്കു ചുറ്റും കൂടിനില്ക്കുന്നതും വീഡിയോയിലുണ്ട്. യുവാവിനെ മര്‍ദിക്കുന്നതു തടയാന്‍ ശ്രമിച്ച പെണ്‍സുഹൃത്തിനും മര്‍ദ്ദനമേറ്റു. സംഭവത്തിനു പിന്നാലെ യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Discussion about this post