ചെന്നൈ: ട്രാന്‍സ്ജെന്‍ഡര്‍ വനിതയെ പരസ്യമായി അപമാനിക്കുകയും പൊതുമധ്യത്തില്‍വച്ച് ബലംപ്രയോഗിച്ച് മുടി മുറിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട വിഡിയോ പുറത്തുവന്നതിനു പിന്നാലെ വിഡിയോയില്‍ ഉള്‍പ്പെട്ട രണ്ടു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ഗ്രേസ് ബാനു പങ്കുവച്ച 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ഒരാള്‍ ബ്ലേഡ് ഉപയോഗിച്ച് ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയുടെ മുടി മുറിക്കുന്നത് കാണാം.
മുറിച്ചെടുത്ത മുടി അയാള്‍ തൊട്ടടുത്തുള്ള വയലിലേക്ക് വലിച്ചെറിയുന്നതും മറ്റൊരു ട്രാന്‍സ്ജെന്‍ഡര്‍ വനിത അവര്‍ക്കു സമീപം ഇരിക്കുന്നതും വിഡിയോയില്‍ കാണാം.
‘അവരെ നോക്കൂ. അവര്‍ പുരുഷന്മാരില്നിന്ന് പണം അപഹരിക്കുന്നു. ഇവരെ നമ്മള് എന്താണ് ചെയ്യേണ്ടത്? ഇപ്പോള്‍ എല്ലാം അവസാനിച്ചു. നോക്കൂ, ഇപ്പോള്‍ അവരെ കാണാന്‍ ഭംഗിയില്ലേ..’ എന്ന് മുടി മുറിക്കുന്നയാള്‍ വിഡിയോയില്‍ പറയുന്നത് കേള്‍ക്കാം.
Couple of trans women attacked by this goons @tnpoliceoffl @CityTirunelveli @TUTICORINPOLICE @sivagangapolice @mducollector @maduraipolice .Break your silence pic.twitter.com/HHwGuTJtI2
— GRACE BANU (@thirunangai) October 12, 2022