ന്യൂഡൽഹി: ഭീകരർ രണ്ട് തവണ വെടിയുതിർത്തിട്ടും ഭീകരർക്കെതിരെ ധീരമായി പൊരുതിയ കരസേനയിലെ നായ സൂം ഗുരുതരാവസ്ഥയിൽ. ജമ്മു കാശ്മീരിലെ അനന്ത്നാഗ് തങ്പാവയിൽ ഞായറാഴ്ച സേന ഭീകരർക്കെതിരെ നടത്തിയ സൈനിക നടപടിക്കിടെയാണ് നായയ്ക്ക് വെടിയേറ്റത്. 2 ലഷ്കർ ഭീകരർ ഒളിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചുകയറിയ സൂം അവരെ ആക്രമിക്കുകയായിരുന്നു.
രണ്ടുവട്ടം ഭീകരരുടെ വെടിയേറ്റെങ്കിലും സൂം പിടിവിടാൻ ഒരുക്കമായിരുന്നില്ല. ശേഷം, പിന്നാലെ എത്തിയ സേനാംഗങ്ങൾ ഭീകരരെ വെടിവച്ചു വീഴ്ത്തി. തുടർന്ന് ഗുരുതരമായി പരിക്കേറ്റ സൂം ശ്രീനഗറിൽ സേനയുടെ മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണ്. കാശ്മീരിലെ ഒട്ടേറെ സേനാ ദൗത്യങ്ങളിൽ സൂ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
Op Tangpawa, #Anantnag.
Army assault dog 'Zoom' critically injured during the operation while confronting the terrorists. He is under treatment at Army Vet Hosp #Srinagar.
We wish him a speedy recovery.#Kashmir@adgpi@NorthernComd_IA pic.twitter.com/FqEM0Pzwpv
— Chinar Corps🍁 – Indian Army (@ChinarcorpsIA) October 10, 2022
കാശ്മീരിലെ സേനാ വിഭാഗമായ ചിനാർ കോർ സൂമിന്റെ ധീരതയെ പ്രകീർത്തിച്ചു ട്വിറ്ററിൽ വിഡിയോ പങ്കുവച്ചു. ‘സൂം എത്രയും വേഗം സുഖം പ്രാപിക്കുന്നതിനു വേണ്ടി നമുക്ക് പ്രാർഥിക്കാം’ എന്ന തലകെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്.
Discussion about this post