ന്യൂഡൽഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന ഹർജിക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ഇതാണോ കോടതിയുടെ ജോലിയെന്ന് ചോദിച്ചുകൊണ്ടാണ് ഹർജി പരിഗണിക്കാൻ ആവില്ലെന്ന് കോടതി അറിയിച്ചത്.
ഗോവൻഷ് സേവ സദൻ എന്ന എൻജിഒയാണ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന പൊതു താത്പര്യ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. പിഴ ഈടാക്കാൻ ഞങ്ങളെ നിർബന്ധിതരാക്കും വിധത്തിലുള്ള ഇത്തരം ഹർജികൾ എന്തിനാണ് നിങ്ങൾ ഫയൽ ചെയ്യുന്നത്.
എന്ത് മൗലികാവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത് ?ഇതാണോ കോടതിയുടെ ജോലിയെന്നും ജസ്റ്റിസുമാരായ എസ്കെ കൗൾ, അഭയ് എസ് എന്നിവർ അധ്യക്ഷരായ ബെഞ്ച് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. തുടർന്ന് ഹർജി പിൻവലിക്കാൻ അഭിഭാഷകൻ തയ്യാറായി.
Discussion about this post