ചെന്നൈ: സോഷ്യല്‍മീഡിയയിലടക്കം വലിയ ആഘോഷമായിരിക്കുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്കും സംവിധായകന്‍ വിഘ്‌നേഷ് ശിവനും ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ചത്. സറോഗസി എന്ന വാക്ക് തന്നെ കൂടുതല്‍ പേര്‍ വായിച്ചറിഞ്ഞതും വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങള്‍ താര ദമ്പതികള്‍ക്ക് ജനിച്ചതോടെയാണ്. അതേസമയം, വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങള്‍ ജനിച്ചത് സംബന്ധിച്ച് നയന്‍താരയോടും വിഘ്നേഷിനോടും വിശദീകരണം തേടി തമിഴ്നാട് ആരോഗ്യവകുപ്പ്.
രാജ്യത്തെ വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചോയെന്നാണ് സര്‍ക്കാര്‍ അന്വേഷിക്കുന്നത്. നയന്‍താരയോട് തമിഴ്നാട് മെഡിക്കല്‍ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്നും നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി സുബ്രഹ്‌മണ്യന്‍ പറഞ്ഞു.
നേരത്തെ, നയന്‍താരയുടേത് വാടകഗര്‍ഭധാരണമാണെന്ന് കുടുംബസുഹൃത്തിനെ ഉദ്ധരിച്ച് തമിഴ്നാട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വിഷയത്തില്‍ നയന്‍താരയോ വിഘ്നേഷോ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. കുഞ്ഞുങ്ങള്ജനിച്ചെന്ന കാര്യം മാത്രമാണ് ഇരുവരും അറിയിച്ചിരിക്കുന്നത്.
ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ജൂണിലായിരുന്നു നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ചെന്നൈയിലെ മഹാബലിപുരത്ത് വച്ചായിരുന്നു ചടങ്ങുകള്‍.