ചെന്നൈ: ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ, ഭര്‍ത്താവായ യുവാവും അമ്മയും ആത്മഹത്യചെയ്തു. തമിഴ്‌നാട്ടില്‍ ജോലാര്‍പേട്ടയ്ക്കടുത്ത് മന്ദലവാഡിയിലാണ് മുരളിയും (27) അമ്മയായ ശിവകാമിയും (55) ജീവനൊടുക്കിയത്. കഴിഞ്ഞവര്‍ഷമാണ് മുരളി ഇന്ദുജയെ വിവാഹം ചെയ്തത്.
തുടര്‍ന്ന് മുരളിയുടെ ഭാര്യ ഇന്ദുജ (20) കഴിഞ്ഞദിവസമാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തിരുപ്പത്തൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ട് മടങ്ങിയ മുരളിയും അമ്മയും വിഷം കഴിച്ചാണ് മരിച്ചത്.
കോഴിക്കറിയില്‍ വിഷംചേര്‍ത്ത് കഴിച്ച് ജീവനൊടുക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. തങ്ങളുടെ കുടുംബത്തില്‍ പെണ്‍കുഞ്ഞ് പിറന്നതില്‍ മനംനൊന്താണ് ഇവരുടെ ആത്മഹത്യ. ശിവകാമിയുടെ മൂന്നാമത്തെ മകനാണ് മുരളി. മുന്‍പ് മുരളിയുടെ രണ്ട് സഹോദരന്‍മാരും ആത്മഹത്യ ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)