ചെന്നൈ: ചെന്നൈയിലെ മൈലാപ്പൂര് ചന്തയില്‍ നേരിട്ടെത്തി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. മൈലാപ്പൂര് ചന്തയിലെ ഒരു വഴിയോരക്കച്ചവടക്കാരനില്‍ നിന്നും മന്ത്രി പച്ചക്കറി വാങ്ങുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മന്ത്രി തന്നെയാണ് വീഡിയോകളും ചിത്രങ്ങളും പങ്കുവച്ചത്.
കച്ചവടക്കാരുമായി മന്ത്രി ആശയവിനിമയം നടത്തിയെന്നും ട്വീറ്റില്‍ പറയുന്നു. മധുരക്കിഴങ്ങും കയ്പക്കയും മന്ത്രി തന്നെ നേരിട്ട് വാങ്ങുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
കഴിഞ്ഞ ദിവസം നഗരത്തില്‍ സ്പെഷ്യല്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള കേന്ദ്രം നിര്‍മ്മല സീതാരാമന് ഉദ്ഘാടനം ചെയ്തിരുന്നു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം ബാധിച്ച പ്രധാന ഇനങ്ങളിലൊന്നാണ് പച്ചക്കറി. അതിനാല്‍ തന്നെ ഈ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
Some glimpses from Smt @nsitharaman's visit to Mylapore market in Chennai. https://t.co/GQiPiC5ui5 pic.twitter.com/fjuNVhfY8e
— NSitharamanOffice (@nsitharamanoffc) October 8, 2022
ഒരു ട്വിറ്റര്‍ ഉപയോക്താവ് വീഡിയോയ്ക്ക് കീഴില്‍ കമന്റ് ചെയ്തു ‘പണപ്പെരുപ്പം അവരുടെ സമ്പാദ്യത്തെ എങ്ങനെ ഇല്ലാതാക്കുമെന്നും, അത് നിയന്ത്രണത്തിലാക്കാനുള്ള സര്‍ക്കാര്‍ നടപടികളും പച്ചക്കറി വില്‍പ്പനക്കാരും ഉപഭോക്താക്കളും മനസ്സിലാക്കുമെന്നു പ്രതീക്ഷിക്കുന്നു’.
Discussion about this post