ചണ്ഡീഗഡ്: മതഗ്രന്ഥത്തെ അവഹേളിച്ചുവെന്ന പരാതിയിൽ 9 വയസുകാരൻ അറസ്റ്റിൽ. കുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി, പ്രാദേശിക തിരുത്തൽ ഹോമിലേക്ക് അയച്ചു. പഞ്ചാബിലെ ബിഷൻപൂർ ഗ്രാമത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
മതഗ്രന്ഥത്തിന്റെ ചില പേജുകൾ കീറിയെന്നാണ് കുട്ടിക്കെതിരായി ഉയർന്ന ആരോപണം. ഒക്ടോബർ അഞ്ചിന് ‘ഗുരു ഗ്രന്ഥ സാഹിബിന്റെ’ ചില പേജുകൾ കീറി മാറ്റിയ നിലയിൽ കണ്ടെത്തി. ശ്രദ്ധയിൽപ്പെട്ട ഉടനെ ഇക്കാര്യം ഗുരുദ്വാര കമ്മിറ്റി അധ്യക്ഷനെ അറിയിച്ചു.
ശേഷം നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ ഒരു ആൺകുട്ടി പേജുകൾ കീറി മാറ്റുന്നതായി കണ്ടെത്തി. തുടർന്നാണ് വിവരം പോലീസിനെ അറിയിച്ചത്. പിന്നാലെ കുട്ടിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽകൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ഡിഎസ്പി അറിയിച്ചു.