ക്ഷേത്ര പരിസരത്ത് വെച്ച് ഇൻസ്റ്റഗ്രാം റീൽസ്; വസ്ത്രധാരണവും രീതിയും തെറ്റ്, യുവതിക്കെതിരെ കേസെടുക്കാൻ ആഭ്യന്തര മന്ത്രിയുടെ നിർദേശം

'Munni Badnam Hui' | Bignewslive

ഭോപ്പാൽ: ക്ഷേത്രപരിസരത്ത് വെച്ച് റീൽസ് വീഡിയോ ചിത്രീകരിച്ച യുവതിക്കെതിരെ കേസെടുക്കാൻ നിർദേശം. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് നേഹ മിശ്ര എന്ന യുവതിക്കെതിരെ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടത്. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലാണ് സംഭവം. നേഹയുടെ വസ്ത്രധാരണവും ചിത്രീകരിച്ച രീതിയും തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചാണ് കേസെടുക്കാൻ ഉത്തരവിട്ടത്.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും, അതെല്ലാം അവഗണിച്ച് വീണ്ടും ചെയ്തതോടെയാണ് കേസെടുക്കാൻ ഉത്തരവിട്ടതെന്ന് മന്ത്രി അറിയിച്ചു. ഒക്ടോബർ ഒന്നിനാണ് നേഹ ക്ഷേത്ര പരിസരത്ത് വെച്ച് ഷൂട്ട് ചെയ്ത റീൽസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ഇതിനെത്തുടർന്ന് നേഹയുടെ റീൽസ് വീഡിയോക്കെതിരെ ബജ്റംഗ്ദൾ പ്രവർത്തകർ വ്യാപക പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ബജ്‌റങ് ദൾ പ്രവർത്തകരുടെ എതിർപ്പിനെത്തുടർന്ന് യുവതി റീൽസ് ഡിലീറ്റ് ചെയ്യുകയും മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തിന് മാപ്പ് ചോദിച്ച് യുവതി മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് കേസെടുക്കാൻ ഉത്തരവിട്ടത്.

Exit mobile version