പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ധരിച്ച് പണം തട്ടി വന്ന 23കാരൻ പോലീസിന്റെ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയായ മുകേഷ് യാദവ് ആണ് അറസ്റ്റിലായത്. ദേശീയപാത രണ്ടിലെ ഉസൈനി ഗ്രാമത്തിന് സമീപം ഇന്നലെ രാത്രി നടന്ന പൊലീസ് പരിശോധനയിൽ ഒരു വാഗൺആർ കാറുംഇതിനു സമീപം നിന്ന് മറ്റു വാഹന ഉടമകളോട് പിഴ ചോദിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് മുകേഷ് യാദവിന്റെ കള്ളത്തരം പൊളിഞ്ഞു വീണത്. ഉടമകൾ പണം നൽകിയില്ലെങ്കിൽ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു. പോലീസിന്റെ വലിയ സ്റ്റിക്കർ പതിച്ച വാഗൺആർ കാറുമായി പുറത്തിറങ്ങി സ്വകാര്യ ബസുകളിലും ട്രക്കുകളിലും പരിശോധനയുടെ പേരിൽ അനധികൃത പിരിവ് നടത്തുന്നതായിരുന്നു മുകേഷ് യാദവിന്റെ പ്രധാന രീതി.
थाना टूण्डला पुलिस टीम द्वारा एक अभियुक्त को पुलिस इंस्पेक्टर की वर्दी पहन कर वाहनों से अवैध वसूली करते हुए किया गया गिरफ्तार ।
अभियुक्त के कब्जे से फर्जी आधार कार्ड, पुलिस इंस्पेक्टर का फर्जी आईडी कार्ड, पुलिस की वर्दी में फोटो व अन्य सामान बरामद । pic.twitter.com/q7mMhkHHfc
— Firozabad Police (@firozabadpolice) October 2, 2022
പോലീസ് വേഷത്തിൽ കറങ്ങി നടന്ന ഇയാളെ പോലീസ് ചോദ്യം ചെയ്തു. ഏത് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത് എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഇതിന് മറുപടി നൽകാൻ പറ്റാതെ കുഴഞ്ഞതോടെ പോലീസിന് തട്ടിപ്പ് വെളിപ്പെട്ടു. കൂടാതെ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന് 150 കിലോയോളം ഭാരമുണ്ട്.
To skip paying toll, Mukesh had impersonated as #UttarPradesh cop. pic.twitter.com/lOwXbyA54S
— Arvind Chauhan (@Arv_Ind_Chauhan) October 2, 2022
ഇത്രയും ചെറുപ്പത്തിൽ ഇൻസ്പെക്ടറായി എന്നതും പോലീസിൽ സംശയം ഉണർത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ പോലീസ് തട്ടിപ്പ് പുറത്തായത്. കൂടുതൽ പേർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
Discussion about this post