മധ്യപ്രദേശ്: സത്യനാരായണപൂജ നടത്തിയിട്ടും വധുവിനെ കിട്ടുന്നില്ല. മകന്റെ വിവാഹം നടക്കാത്തതിനാല്‍ പുരോഹിതന് ക്രൂര മര്‍ദ്ദനത്തിനിരയാക്കി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.
സത്യനാരായണ പൂജയില്‍ ആചാരങ്ങള്‍ തെറ്റായാണ് നടത്തിയതെന്നും അതിനാലാണ് യുവാവിന് വധുവിനെ ലഭിക്കാതിരുന്നതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. തുടര്‍ന്നാണ് പുരോഹിതനെ മര്‍ദ്ദിച്ചത്. രാജസ്ഥാനിലെ കോട്ടയില്‍ താമസിക്കുന്ന പുരോഹിതന് കുഞ്ച്ബിഹാരി ശര്‍മ്മയാണ് മര്‍ദ്ദനത്തിരയായത്.
പൂജക്കെത്തിയ ആളും രണ്ടു മക്കളും ചേര്‍ന്നാണ് ഇദ്ദേഹത്തെ വ്യാഴാഴ്ച രാത്രി മര്‍ദിച്ചത്. ചന്ദനഗര്‍ പോലീസ് സ്റ്റേഷന് ഇന്‍ ചാര്‍ജ് അഭയ് നേമ പി.ടി.ഐയോട് പറഞ്ഞു. രക്തം പുരണ്ട ചെവികളുമായാണ് അദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.
Read Also: സ്കൂളില്‍ വച്ച് സഹപാഠി നല്കിയ ശീതളപാനീയം കുടിച്ചു: 11 വയസ്സുകാരന്റെ നില ഗുരുതരം, വൃക്കകള്‍ നിലച്ചു
ലക്ഷ്മികാന്ത് ശര്‍മ്മയാണ് മകന് വേണ്ടി പൂജ നടത്താന്‍ പൂജാരിയെ സമീപിച്ചത്.
അദ്ദേഹത്തിന്റെ വീട്ടില്‍ ചടങ്ങുകള്‍ നടത്താന്‍ തന്നെ ക്ഷണിച്ചുവെന്നും പ്രാര്‍ഥന അവസാനിപ്പിച്ച് താന്‍ തിരിച്ച് വീട്ടിലേക്ക് പോയെന്നും 60 വയസ്സുള്ള പുരോഹിതന് പറയുന്നു.
എന്നാല്‍, രാത്രി ലക്ഷ്മികാന്ത് ശര്‍മ്മയും മക്കളായ വിപുലും അരുണും ചേര്‍ന്ന് പുരോഹിതനെ മര്‍ദിക്കുകയായിരുന്നു. വിപുല്‍ പുരോഹിതന്റെ ചെവിയില്‍ കടിച്ചു.
പരാതിക്കാരന് തെറ്റായ രീതിയില്‍ ആചാരങ്ങള്‍ നടത്തിയതിന് ശേഷം അരുണ്‍ വിചിത്രമായി പെരുമാറാന്‍ തുടങ്ങിയെന്നും പ്രതികള്‍ ആരോപിച്ചു. അയല്‍വാസികള്‍ ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ലക്ഷ്മികാന്ത് ശര്‍മ്മ, മക്കളായ വിപുല്‍, അരുണ്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി നേമ അറിയിച്ചു.
Discussion about this post