മകന്റെ വിവാഹത്തിനായി പൂജ; പൂജാ വിധി തെറ്റിയെന്ന് ആരോപിച്ച് പൂജാരിയെ എടുത്തിട്ടടിച്ചു, യുവാവ് ചെവി കടിച്ചു പറിച്ചു!

ഇൻഡോർ: വിവാഹത്തിനായി നടത്തിയ പൂജാ വിധികളിൽ തെറ്റുണ്ടെന്ന് ആരോപിച്ച് പൂജാരിയെ ക്രൂരമായി മർദ്ദിച്ച് കുടുംബം. ഇൻഡോറിലാണ് വിചിത്ര ആക്രമണം നടന്നത്. മർദ്ദനത്തിനിടെ കൂട്ടത്തിലൊരാൾ പൂജിയുടെ ചെവിയും കടിച്ചു പറിച്ചു. സെപ്റ്റംബർ 29ന് മകന്റെ വിവാഹത്തിന് വേണ്ടി സത്യനാരായണ പൂജ ചെയ്യാൻ പൂജാരിയായ കുഞ്ജ്ബിഹാരി ഷർമയെ വീട്ടിലേക്ക് വിളിച്ചു വരുത്തി.

പൂജയ്ക്ക് ശേഷം പാലും ഭക്ഷണവും നൽകി പൂജാരിക്ക് വീട്ടിൽ തന്നെ താമസിക്കാൻ ഇടവും കുടുംബം ഒരുക്കി നൽകിയിരുന്നു. എന്നാൽ രാത്രിയായതോടെ ലക്ഷ്മികാന്ത് എന്ന കുടുംബനാഥന്റെ ഇളയ പുത്രൻ പൂജാരിയെ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുനേൽപ്പിക്കുകയും മർദിക്കുകയും ചെയ്തു.

പൂജാവിധി തെറ്റിയെന്നും തന്റെ സഹോദരൻ വിചിത്രമായി തന്നോട് പെരുമാറുന്നുവെന്നും ചൂണ്ടിക്കാണിച്ചാണ് പൂജാരിയെ അതിക്രൂരമായി മർദ്ദിച്ചത്. ശേഷം, പൂജാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് പൂജാരിയെ രക്ഷിച്ച് പോലീസിൽ വിവരം അറിയിച്ചത്. സംഭവത്തിൽ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു.

Exit mobile version