തെറ്റായ ഭക്ഷണം കഴിച്ചാൽ റ്റായ വഴികളിലേയ്ക്ക് നയിക്കുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. നോൺ വെജ് ഭക്ഷണം കഴിക്കുന്നവർക്കാണ് മോഹൻ ഭാഗവത് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാംസം കഴിക്കുന്നത് നിയന്ത്രിച്ചാൽ കൂടുതൽ ഫോക്കസ് കിട്ടുമെന്നാണ് ഭഗവത് പറഞ്ഞത്.
വിവാഹശേഷം അഭിനയിക്കില്ലെന്ന് പറഞ്ഞത് അന്നത്തെ പക്വത കുറവ് കൊണ്ട്; തെറ്റ് ഏറ്റ് പറഞ്ഞ് നമിത പ്രമോദ്
ഏറെ അതിക്രമം നിറഞ്ഞ ഭക്ഷണം കഴിക്കരുതെന്നാണ് മോഹൻ ഭാഗവത് പറയുന്നത്. ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. നോൺ-വെജ് കഴിക്കുന്ന പാശ്ചാത്യരും ഇന്ത്യക്കാരും തമ്മിൽ വ്യത്യാസമുണ്ട്. ലോകത്ത് എല്ലായിടത്തുമെന്ന പോലെ നോൺ-വെജ് കഴിക്കുന്നവർ ഇന്ത്യയിലുമുണ്ട്.
It's said if you eat wrong food,you'll go on wrong path; don't eat 'Tamasic'food. In West,ppl eat meat&fish. Non-vegetarians here don't consume non-veg food during'Sawan'&some days of week;try to follow discipline in consuming meat..So that mind stays focused:RSS Chief M. Bhagwat pic.twitter.com/vbxyHbZs91
— ANI (@ANI) September 29, 2022
എന്നാൽ ഇന്ത്യയിൽ നോൺ-വെജ് കഴിക്കുന്നവർ ചില നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കാറുണ്ട്. ശ്രാവണ മാസത്തിൽ മാംസം കഴിക്കാറില്ല. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മാംസം കഴിക്കില്ല. അവർ സ്വയം നിയന്ത്രണം കൊണ്ടുവരാറുണ്ട്- മോഹൻ ഭാഗവത് പറയുന്നു.