കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിൻ ലഭ്യമാക്കുമോ എന്ന് വിദ്യാർത്ഥിനി; ഇക്കണക്കിന് ഗർഭനിരോധന ഉറയും ചോദിക്കുമല്ലോ എന്ന് ഐഎഎസുകാരി, വായടപ്പിച്ച് പെൺകുട്ടിയുടെ മറുപടിയും

Sanitary Pads | Bignewslive

പട്ന: കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിൻ ലഭ്യമാക്കുന്നതിനെ കുറിച്ച് ചോദിച്ച വിദ്യാർത്ഥിനിയോട് കയർത്ത് ഐഎഎസ് ഉദ്യാഗസ്ഥ. 9-10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി സർക്കാർ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. ഇരുപത്, മുപ്പത് രൂപയ്ക്ക് നാപ്കിൻ നൽകാൻ സർക്കാരിനു കഴിയുമോ എന്നായിരുന്നു വിദ്യാർഥിനിയുടെ ചോദ്യം.

പിന്നാലെ ഇങ്ങനെ പോയാൽ ഗർഭനിരോധന ഉറവരെ നിങ്ങൾ ആവശ്യപ്പെടുമല്ലോ’ എന്ന വനിത-ശിശുവികസനക്ഷേമ വകുപ്പ് മേധാവി ഹർജോത് കൗർ ഭംറ പറഞ്ഞത്. ”നാളെ നിങ്ങൾപറയും സർക്കാർ ജീൻസ് നൽകണമെന്ന്, അതുകഴിഞ്ഞ ഷൂസ് നൽകണമെന്ന് പറയും. പിന്നെ കുടുംബാസൂത്രണത്തിനുള്ള ഉപാധി, ഗർഭനിരോധന ഉറ നൽകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കും. ഭംറ പറഞ്ഞു. ഇതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കോളേജിലേക്ക് സ്‌കൂട്ടറിൽ പോകാനിറങ്ങിയ യുവതി അമ്മയുടെ മുന്നിൽവെച്ച് ലോറിയിടിച്ച് മരിച്ചു; റെനിഷയുടെ പിതാവിനെ കൊവിഡ് കവർന്നത് ഒന്നരവർഷം മുൻപ്! ദുരന്തം തുടർക്കഥ

എന്നാൽ ഭംറയുടെ മറുപടിയിൽ പതറാതെ ജനങ്ങൾ വോട്ടുചെയ്താണ് സർക്കാരുണ്ടാകുന്നതെന്ന് വിദ്യാർഥിനി മറുപടി പറഞ്ഞു. ഇതോടെ ”നിങ്ങൾ പാകിസ്താനി ആകുകയാണോ, പണത്തിനും സേവനത്തിനുംവേണ്ടിയാണോ വോട്ടുചെയ്യുന്നത്” എന്നും മറുപടി പറഞ്ഞ് ഉദ്യോഗസ്ഥ നേരിട്ടു. ഇതിനും വായടപ്പിക്കുന്ന മറുപടിയാണ് പെൺകുട്ടി നൽകിയത്.

താൻ ഇന്ത്യാക്കാരിയാണെന്നും എന്തിനാണ് പാകിസ്താനിയാവുന്നതെന്നുമാണ് പെൺകുട്ടി മറുപടി നൽകിയത്. അതേസമയം, പരാമർശം വിവാദത്തിൽ കലാശിച്ചതോടെ വിശദീകരണവുമായി ഐഎഎസ് ഉദ്യോഗസ്ഥ തന്നെ രംഗത്ത് വന്നു. തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നാണ് ഭംറ വിശദീകരണം നൽകിയത്.

Exit mobile version