ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ അമ്മ അന്തരിച്ചു. തെലുങ്കിലെ മുതിർന്ന നടൻ കൃഷ്ണയുടെ ഭാര്യയായിരുന്ന ഘട്ടമനേനി ഇന്ദിരാദേവിയാണ് വിടപറഞ്ഞത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് ഇന്ദിരാദേവി മരണപ്പെട്ടത്.
അസുഖബാധിതയായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. രാവിലെ ഒമ്പത് മണി മുതൽ ഹൈദരാബാദ് പദ്മാലയ സ്റ്റുഡിയോയിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് മഹാപ്രസ്ഥാനിലാണ് സംസ്കാര ചടങ്ങുകൾ നടത്തുന്നത്.
Shri Ghattamaneni Indira Devi , the wife of Superstar Krishna and mother of Superstar Mahesh Babu passed away today morning.
Today from 9.00AM,her body will be kept at the Padmalaya studio for people to visit & later the last rites will be performed at Mahaprasthan. #IndiraDevi pic.twitter.com/ZZ7uK81DEj
— 𝐕𝐚𝐦𝐬𝐢𝐒𝐡𝐞𝐤𝐚𝐫 (@UrsVamsiShekar) September 28, 2022
തെലുങ്കിലെ സൂപ്പർസ്റ്റാറായിരുന്ന കൃഷ്ണയുടേയും ഇന്ദിരാദേവിയുടേയും മകനാണ് മഹേഷ് ബാബു. ഇന്ദിരയുമായി വേർപിരിഞ്ഞ കൃഷ്ണ പിന്നീട് വിജയനിർമലയെ വിവാഹം കഴിച്ചിരുന്നു. എന്നാൽ കൃഷ്ണയുമായി വേർപിരിഞ്ഞ ശേഷം മരണം വരെ ഇന്ദിരാദേവി മറ്റൊരു വിവാഹം കഴിച്ചിരുന്നില്ല. തനിച്ചാണ് ജീവിച്ചിരുന്നത്. അടുത്തിടെയാണ് മഹേഷ് ബാബുവിന്റെ സഹോദരൻ രമേഷ് ബാബുവും മരണപ്പെട്ടത്.
Discussion about this post