ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ കീഴടങ്ങി. ഡല്‍ഹി ഹൈക്കോടതിയാണ് സജ്ജന്‍കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. വിധി വന്നതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം രാജിവെച്ചിരുന്നു.
സുപ്രീം കോടതിയെ സമീപിക്കാനും കുടുംബകാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുമൊക്കെയായി കീഴടങ്ങാന്‍ ജനുവരി 31 വരെ സമയം ചോദിച്ചിരുന്നു. എന്നാല്‍ കോടതി ആവശ്യം തള്ളിയിരുന്നു.
Discussion about this post