സീതത്തോട് : ഗവി-കുമളി റൂട്ടിൽ മറ്റൊരു കെഎസ്ആർടിസി ബസ് കൂടി. റൂട്ടിൽ പുതുതായി സർവീസ് ആരംഭിച്ച ആരംഭിച്ചതിന്റ സന്തോഷത്തിലാണ് നാട്ടുകാർ. പത്തനംതിട്ട ഡിപ്പോയിൽ നിന്നാണ് ബസ് സർവീസ് ആരംഭിക്കുന്നത്. മധുരം നൽകിയും മാലയിട്ടും ആരതി ഉഴിഞ്ഞുമാണ് യാത്രക്കാരേയും ബസ് ജീവനക്കാരേയും നാട്ടുകാർ സ്വീകരിച്ചത്.
സ്ത്രീത്വത്തെ അപമാനിച്ച കേസ്: ശ്രീനാഥ് ഭാസിയെ പോലീസ് ഇന്ന് ചോദ്യം ചെയ്യും
മൂഴിയാർ 40 ഏക്കർ കോളനിയിലാണ് വിപുലമായ സ്വീകരണം ഒരുക്കിയത്. വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ, മൂഴിയാർ സ്കൂളിലെ ജീവനക്കാർ,ആദിവാസികൾ അടക്കമുള്ളവർ സ്വീകരണ പരിപാടികളിൽ പങ്കെടുത്തു.
മിക്കപ്പോഴും ഗവി ബസിൽ നല്ല തിരക്കാണ്. ഇതു കാരണം പത്തനംതിട്ട മുതൽ നിൽക്കേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. ഒരു വാഹനം കൂടിയാകുമ്പോൾ തിരക്കിനു നേരിയ ശമനം പ്രതീക്ഷിക്കാമെന്നാണ് ഇവിടത്തുക്കാരുടെ പ്രതീക്ഷ.