ലഖ്നൗ: സഹപാഠിയുമായി വഴക്കിട്ടതിന് ശാസിച്ച അധ്യാപകന് നേരെ വെടിയുതിർത്ത് പത്താം ക്ലാസ് വിദ്യാർത്ഥി. ഉത്തർപ്രദേശിലെ സീതാപുരിൽ ആണ് ദാരുണമായ സംഭവ വികാസങ്ങൾ അരങ്ങേറിയത്. അധ്യാപകനായ രാംസ്വരൂപ് ശാസിച്ചതിന് പിന്നാലെ വിദ്യാർത്ഥി അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം.
വഴക്കുപറഞ്ഞതിന് പിന്നാലെ എത്തി അധ്യാപകന് നേരെ വിദ്യാർത്ഥി നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വിദ്യാർത്ഥി അധ്യാപകനുനേരെ മൂന്ന് തവണ വെടിയുതിർക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് തോക്കുമായി വിദ്യാർഥി കടന്നു കളഞ്ഞു. ഗുരുതരമായ പരിക്കേറ്റ അധ്യാപകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Watch this CCTV footage
In #Sitapur district, an intermediate student fired shot at principal of Adarsh Ramswaroop inter college which left him critically injured.
The accused student was reprimanded by the victim couple of days back.#Uttarpradesh https://t.co/yq7ewHzQAv pic.twitter.com/bQLweDVjmV
— Arvind Chauhan (@Arv_Ind_Chauhan) September 24, 2022
നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി അധ്യാപകനെ ലഖ്നൗവിലേക്ക് മാറ്റുമെന്നും റിപ്പോർട്ട് ഉണ്ട്. താൻ ശാസിച്ചതിൽ വിദ്യാർഥി ഇത്രത്തോളം അസ്വസ്ഥനാകുമെന്ന് കരുതിയില്ലെന്ന് അധ്യാപകൻ പറയുന്നു. വിദ്യാർഥി കൈയിൽ തോക്കുമായി അധ്യാപകനെ പിന്തുടരുന്നതും അധ്യാപകൻ തോക്ക് പിടിച്ചു വാങ്ങാൻ നോക്കുന്നതും അടുത്തുള്ള സിസിടിവിയിൽ വ്യക്തമാണ്.
Discussion about this post