ഭോപാല്‍: സ്‌കൂളിലെ ശുചിമുറി കൈകൊണ്ട് വൃത്തിയാക്കി മധ്യപ്രദേശ് ബിജെപി എംപി. മധ്യപ്രദേശ് ബിജെപി എംപി ജനാര്‍ദന്‍ മിശ്രയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഗേള്‍സ് സ്‌കൂളിലെ ശുചിമുറിയാണ് എംപി വൃത്തിയാക്കുന്നത്.
സ്‌കൂളില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച വൃക്ഷ തൈ നടല്‍ യജ്ഞത്തിന് തുടക്കം കുറിക്കാനാണ് എംപി എത്തിയത്. ഇതിനിടയില്‍ സ്‌കൂളിലെ ശുചിമുറിയുടെ മോശം അവസ്ഥ കണ്ടതിനെ തുടര്‍ന്നാണ് എംപിയുടെ ഇടപെടല്‍.
ശുചിമുറിയുടെ മോശം അവസ്ഥയെ തുടര്‍ന്ന് ബ്രഷ് പോലുമില്ലാതെ കൈ ഉപയോഗിച്ചാണ് അദ്ദേഹം ക്ലോസറ്റ് അടക്കം തേച്ചുരച്ച് കഴുകിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എംപി ശുചിമുറി വൃത്തിയാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു ബക്കറ്റില്‍ വെള്ളവുമായി ഇരുന്ന് എംപി ശുചിമുറി വൃത്തിയാക്കുന്ന ദൃശ്യങ്ങളാണ് വൈറലായി മാറിയത്.
‘ശുചിത്വം പാലിക്കുന്നത് കടമയെന്നാണ് മോഡിയും ഗാന്ധിജിയും പറഞ്ഞിരിക്കുന്നത്’; സ്‌കൂളിലെ ശുചിമുറി കൊകൊണ്ട് കഴുകി ബിജെപി എംപിവൃത്തിയും ശുചിത്വവും പാലിക്കുക എന്നത് ഒരാളുടെ കടമയാണെന്നാണ് ഗാന്ധിജിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പറഞ്ഞിരിക്കുന്നത് എന്നായിരുന്നു ഇതേപ്പറ്റി എംപി ജനാര്‍ദന്‍ മിശ്രയുടെ പ്രതികരണം.
ഇത്തരമൊരു ശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കുന്നത് ഇതാദ്യമായല്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ മണ്ഡലത്തിലെ ഒരു പ്രൈമറി സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കുന്നതിന്റെയും തെരുവ് വൃത്തിയാക്കുന്നതിന്റെയും വീഡിയോയും ഇതിനു മുമ്പ് ജനാര്‍ദന്‍ മിശ്ര പങ്കുവച്ചിരുന്നു.
पार्टी द्वारा चलाये जा रहे सेवा पखवाड़ा के तहत युवा मोर्चा के द्वारा बालिका विद्यालय खटखरी में वृक्षारोपण कार्यक्रम के उपरांत विद्यालय के शौचालय की सफाई की।@narendramodi @JPNadda @blsanthosh @ChouhanShivraj @vdsharmabjp @HitanandSharma pic.twitter.com/138VDOT0n0
— Janardan Mishra (@Janardan_BJP) September 22, 2022