തിരുപ്പതി: ഭർത്താവിന് മുൻകാല കാമുകിയെ വിവാഹം ചെയ്ത് കൊടുത്ത് ഭാര്യ. തിരുപ്പതി ഡക്കിളി അംബേദ്കർ നഗർ സ്വദേശി കല്യാണിനെ ആണ് ഇയാളുടെ ഭാര്യ കാമുകിയെ കൊണ്ട് വിവാഹം കഴിപ്പിച്ചത്. ആന്ധ്രാപ്രദേശിലാണ് സംഭവം.
ടിക്ടോക് വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയാണ് കല്യാണിന്റെ ഭാര്യ. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് വിമലയെ തേടി വിശാഖപട്ടണത്തുനിന്ന് നിത്യശ്രീ എന്ന യുവതി എത്തിയത്. കല്യാണിന്റെ മുൻ കാമുകിയാണെന്നും ചില പ്രശ്‌നങ്ങളുടെ പേരിൽ പിരിയേണ്ടി വന്നതാണെന്നും നിത്യശ്രീ വിമലയോട് പറഞ്ഞു.
കല്യാണുമായുള്ള പ്രണയബന്ധം വേർപിരിഞ്ഞെങ്കിലും നിത്യശ്രീ മറ്റൊരു വിവാഹം ചെയ്തിരുന്നില്ല. കല്യാണിനെ മറക്കാൻ സാധിക്കില്ലെന്ന് നിത്യശ്രീ കരഞ്ഞു പറഞ്ഞതോടെ കല്യാണിനെ നിത്യശ്രീയെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ വിമല തീരുമാനിക്കുകയായിരുന്നു.
എന്നാൽ ഈ തീരുമാനത്തിനെ ബന്ധുക്കൾ എതിർത്തുവെങ്കിലും വിമല അതിനെ എല്ലാം തള്ളിക്കളഞ്ഞു. വിവാഹത്തിനുള്ള ഏർപ്പാടുകൾ ചെയ്തു. വിവാഹം കഴിഞ്ഞ് മൂവരും ഒരുമിച്ച് ജീവിക്കാമെന്ന് വിമല തീരുമാനിക്കുകയായിരുന്നു. ഡക്കിളിയിലെ ക്ഷേത്രത്തിൽവച്ചായിരുന്നു കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹം നടത്തിയത്.