കൂട്ടം തെറ്റിയെത്തിയ ആനക്കുട്ടിയെ കൃത്യമായി അമ്മയുടെ അരികിലെത്തിച്ച് വനപാലകര്‍; തുമ്പിക്കൈ ഉയര്‍ത്തി സല്യൂട്ട് നല്‍കി പിടിയാന; ഹൃദ്യം ഈ വീഡിയോ

കൂട്ടത്തോടെ സഞ്ചരിക്കുന്ന ‘കുടുംബ സ്‌നേഹം’ ഉള്ളവരാണ് ആനകള്‍. ഇവയെ കൂട്ടമായി മാത്രമാണ് വനത്തില്‍ കാണാറുള്ളത്. കുട്ടിയാനകളാകട്ടെ അമ്മമാരെ വിട്ടു പിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടാറുമില്ല. എന്നാല്‍ ഇടയ്ക്ക് കൂട്ടം തെറ്റി ആനകള്‍ പ്രശ്‌നക്കാര്‍ ആകാറുമുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ കൂട്ടം തെറ്റിയ ഒരു കുട്ടിയാനയാണ് സോഷ്യല്‍മീഡിയയുടെ മനം കവരുന്നത്.

കൂട്ടം തെറ്റിയെത്തിയ ആന കുട്ടിയെ തിരികെ അമ്മയുടെ അടുത്തേക്ക് എത്തിച്ചിരിക്കുകയാണ് പാണ്ടലൂരിലെ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. രണ്ടാഴ്ച മാത്രം പ്രായമുള്ള ആനക്കുട്ടിയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അമ്മയുടെ അരികില്‍ എത്തിച്ചത്.

തങ്ങളുടെ സംഘത്തില്‍ നിന്നും കൂട്ടം തെറ്റിയ കുട്ടിയാനയെ പിന്തുടരുകയും നഷ്ടപ്പെട്ട കുഞ്ഞിനെ തിരയുകയും ചെയ്ത അമ്മ ആന കുട്ടിയാനയെ കണ്ടതോടെ സന്തോഷം പ്രകടിപ്പിക്കുകയും സ്‌നേഹനിര്‍ഭരമായി കുഞ്ഞിനെ സ്വീകരിക്കുകയും ചെയ്‌തെന്നാണ് വിവരം. ഇക്കാര്യം വനം വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ആനക്കുട്ടിയുടെ വിഡിയോ പങ്കുവെച്ചു കൊണ്ട് ട്വിറ്ററില്‍ കുറിച്ചു.

Exit mobile version