‘ധനിക കുടുംബത്തിൽ നിന്നുള്ള സുന്ദരി, പക്ഷേ സോഫ്റ്റ്വെയർ എഞ്ചിനീയർമാർ വിളിക്കേണ്ട’ ഇത് കഴിഞ്ഞ ദിവസം പത്രങ്ങളിൽ എത്തിയ ഒരു വിവാഹപരസ്യമാണ്. പലതരത്തിലുള്ള വിവാഹ വാർത്തകൾ എത്തിയിട്ടുണ്ടെങ്കിലും സോഫ്റ്റ്വെയർ എഞ്ചിനീയർമാരെ തീർത്തും വേണ്ടെന്ന് അറിയിച്ചുള്ള ഒരു പക്ഷേ ആദ്യത്തെ വിവാഹ പരസ്യം കൂടിയായിരിക്കും ഇത്.
Future of IT does not look so sound. pic.twitter.com/YwCsiMbGq2
— Samir Arora (@Iamsamirarora) September 16, 2022
24-കാരിയായ യുവതിയാണ് വരനെ തേടുന്നത്. വരനെ ആവശ്യമുണ്ട്. ഹിന്ദു-പിള്ള. 24 വയസ്. 155 സെ.മി ഉയരം. എംബിഎ. ധനിക കുടുംബത്തിൽ നിന്നുള്ള സുന്ദരി. ഐഎഎസ്/ ഐപിഎസ്, പിജി ഡോക്ടർ, ബിസിനസുകാരൻ എന്നീ മേഖലകളിലെ സമാന ജാതിക്കാരായ യുവാക്കളെ തേടുന്നു. (സോഫ്റ്റ്വെയർ എഞ്ചിനീയർമാർ വിളിക്കേണ്ടതില്ല) എന്നാണ് പരസ്യത്തിൽ കുറിച്ചിരിക്കുന്നത്.
പരസ്യം ട്വിറ്ററിൽ എത്തിയതോടെ നിരവധി പേരാണ് കമന്റ് കുറിക്കുന്നത്. ‘വിഷമിക്കേണ്ട, എഞ്ചിനീയർമാർ പത്രങ്ങൾ ആശ്രയിക്കാറില്ല.
അവരെല്ലാം സ്വന്തമായി വധുവിനെ കണ്ടെത്തുന്നവരാണെന്ന് ഒരാൾ ട്വീറ്റ് ചെയ്തപ്പോൾ, ഐടിക്കാരുടെ ഭാവി അത്ര ശുഭകരമല്ല എന്നാണ് മറ്റൊരാൾ കുറഇച്ചത്. പത്രപരസ്യം തീപോലെ സൈബറിടത്ത് ആളിപ്പടരുകയാണ്. എത്രയും വേഗം ഒരു വരനെ ലഭിക്കട്ടെയെന്നും ആളുകൾ ആശംസിക്കുന്നു.
Discussion about this post