സാരിയും ഷൂസും ധരിച്ച് ഫുട്ബോൾ കളിക്കുന്ന ലോകസഭാംഗം മഹുവ മൊയ്ത്രയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര പ്രതിപക്ഷത്തിനെതിരെ ശക്തമായി രംഗത്ത് വരുന്ന ആൾ കൂടിയാണ്.
മഹുവ തന്നെയാണ് ചിത്രങ്ങൾ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. കൃഷ്ണനഗർ എംപി കപ്പ് ടൂർണമെൻറ് 2022 ഫൈനൽ വേദിയിലാണ് തൃണമൂൽ കോൺഗ്രസ് എംപി മഹുവ ഫുട്ബോൾ കളിച്ചത്. എംപി ഓറഞ്ച് നിറത്തിലുള്ള സാരിക്കൊപ്പം ഷൂസും ഗ്ലാസും ധരിച്ചിട്ടുണ്ട്.
Fun moments from the final of the Krishnanagar MP Cup Tournament 2022.
And yes, I play in a saree. pic.twitter.com/BPHlb275WK
— Mahua Moitra (@MahuaMoitra) September 19, 2022
”2022 കൃഷ്ണനഗർ എംപി കപ്പ് ടൂർണമെൻറിൻറെ ഫൈനലിൽ നിന്നുള്ള രസകരമായ നിമിഷങ്ങൾ. അതെ, ഞാൻ സാരിയുടുത്ത് ഫുട്ബാൾ കളിക്കുന്നു,” എന്ന അടികുറിപ്പോടെ മഹുവ തന്നെയാണ് ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. ചിത്രം ഇതിനോടകം വൈറൽ ആയി കഴിഞ്ഞു.
Discussion about this post