ഭോപ്പാല്‍: ഇന്ത്യയിലേക്ക് 70 വര്‍ഷത്തിന് ശേഷം എത്തിച്ച ചീറ്റകളെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുറന്നുവിട്ട ചിത്രങ്ങള്‍ വൈറലായിരുന്നു. എട്ട് ചീറ്റകളെയാണ് ക്വാറന്റീനായി തുറന്നുവിട്ടത്. സഫാരി തൊപ്പിയും വെസ്റ്റും സണ്‍ഗ്ലാസും ധരിച്ച് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചീറ്റകളുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനും സമയം കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇതിനിടയില്‍ പ്രധാനമന്ത്രി ചീറ്റകളുടെ ഫോട്ടോ എടുത്തത് ക്യാമറയുടെ ക്യാപ് തുറയ്ക്കാതെയാണ് എന്ന രീതിയില്‍ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ജവഹര്‍ സിര്‍കാറാണ് ട്വിറ്ററില്‍ പ്രധാനമന്ത്രി ക്യാമറയുടെ ക്യാപ് തുറയ്ക്കാതെ ഫോട്ടോയെടുക്കുന്ന രീതിയിലുള്ള ചിത്രം പങ്കുവെച്ചത്.
എന്നാല്‍ ഈ അവസരത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച് പ്രചാരണം നടത്തുന്നുവെന്നാണ് ബിജെപി പറയുന്നത്. ക്യാമറയുടെ ക്യാപ് തുറക്കാതെയാണ് മോഡി ചീറ്റയുടെ ചിത്രം എടുത്തത് എന്നാണ് തൃണമൂല്‍ രാജ്യസഭ എംപി ജവഹര്‍ സിര്‍ക്കാറിന്റെ ട്വീറ്റ്.
എന്നാല്‍ ഇതിനെതിരെ ബിജെപി ഉടന്‍ തിരിച്ചടിച്ചു. ഫോട്ടോ വ്യാജമാണെന്ന് ഫാക്ട് ചെക്കേഴ്സ് ഉടന്‍ കണ്ടെത്തി. കാനന്‍ കവറുള്ള നിക്കോണ്‍ ക്യാമറയാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്ന് ബിജെപി നേതാവ് സുകാന്ത മജുംദാര്‍ വ്യക്തമാക്കി.
TMC Rajya Sabha MP is sharing an edited image of Nikon camera with canon cover.
Such a bad attempt to spread fake propaganda. @MamataOfficial ..hire someone better who can atleast have common sense. https://t.co/rPgNb3mmM0
— Dr. Sukanta Majumdar (@DrSukantaBJP) September 17, 2022
‘തൃണമൂല്‍ രാജ്യസഭാ എംപി നിക്കോണ്‍ ക്യാമറയുടെ ചിത്രം എഡിറ്റ് ചെയ്ത കാനോന്‍ കവറില്‍ പങ്കുവയ്ക്കുന്നു. വ്യാജ പ്രചരണം നടത്താനുള്ള മോശം ശ്രമമാണ് ഇത്. മമത ബാനര്‍ജി… സാമാന്യബുദ്ധിയുള്ള ഒരാളെയെങ്കിലും നിയമിക്കൂ’ – സുകാന്ത മജുംദാര്‍ ട്വീറ്റ് ചെയ്തു. ഈ ട്വീറ്റിന് പിന്നാലെ തൃണമൂല്‍ എംപി തന്റെ ട്വീറ്റും പിന്‍വലിച്ചു.
ശനിയാഴ്ച രാവിലെ പ്രത്യേക വിമാനത്തില്‍ നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളെയാണ് ഇന്ത്യയിലെത്തിച്ചത്. അവരില്‍ മൂന്നെണ്ണം കെഎന്‍പിയില്‍ പ്രധാനമന്ത്രി മോഡിയും ബാക്കി അഞ്ചുപേരെ മറ്റ് നേതാക്കളും വന്യജീവി സങ്കേതത്തിലേക്ക് വിട്ടയച്ചു. ഏഴ് പതിറ്റാണ്ട് മുമ്പ് ഇന്ത്യയില്‍ ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചിരുന്നു.
Discussion about this post