ഭോപാൽ: ജന്മദിനത്തിൽ അമ്മയെ കണ്ട് അനുഗ്രഹം തേടാൻ കഴിയാത്തതിൽ സങ്കടത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. കഴിഞ്ഞ ദിവസമാണ് മോഡി തന്റെ 72ാം ജന്മദിനം ആഘോഷിച്ചത്. രാജ്യമെൻബാടും വിപുലമായ ആഷോഷങ്ങൾ ആണ് ബിജെപി ഒരുക്കിയത്.
മധ്യപ്രദേശിലെ ഷിയോപുരിൽ വനിതാ സ്വയം സഹായ സംഘങ്ങളുടെ (എസ്എച്ച്ജി) കൺവെൻഷനെ അഭിസംബോധന ചെയ്യുമ്പോഴാണ് അമ്മയെക്കുറിച്ചു ഓർത്ത് മോഡി വികാരാധീനനായത്. എല്ലാ പിറന്നാളിനും അമ്മ ഹീരാ ബെന്നിനെ കണ്ട് കാലിൽ തൊട്ട് അനുഗ്രഹം തേടാറുണ്ട്, പക്ഷേ, ഇത്തവണ അതിന് കഴിയാതെ പോയതായി മോഡി പറയുന്നു.
”സാധാരണയായി ഞാൻ എന്റെ ജന്മദിനത്തിൽ അമ്മയെ സന്ദർശിക്കുകയും അവരുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്യാറുണ്ട്. എങ്കിലും ഇന്നു മധ്യപ്രദേശിലെ ഒട്ടനവധി അമ്മമാർ എന്നെ അനുഗ്രഹിച്ചിരിക്കുന്നു.” മോഡി പറഞ്ഞു. ഇത്തവണ തിരക്കേറിയ കാര്യപരിപാടികൾ കാരണമാണ് അമ്മയെ സന്ദർശിക്കാൻ കഴിയാതെ പോയതെന്നും മോഡി കൂട്ടിച്ചേർത്തു.