ന്യൂഡല്‍ഹി: മുന്‍ സര്‍ക്കാരുകളുടെ 67 വര്‍ഷത്തെ ഭരണത്തേക്കാള്‍ മികച്ചത് നരേന്ദ്ര മോഡിയുടെ 8 വര്‍ഷത്തെ ഭരണമാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. മോഡിയെ ജന്മദിനത്തില്‍ മാത്രം ആഘോഷിക്കേണ്ട വ്യക്തിത്വമല്ല, അദ്ദേഹത്തിന്റെ നയങ്ങളും നിലപാടുകളും എല്ലാ ദിവസവും ആഘോഷിക്കേണ്ട നയങ്ങളാണെന്നുമാണ് തന്റെ അഭിപ്രായമെന്നും വി മുരളീധരന്‍ പറഞ്ഞു.
ശ്രീ നരേന്ദ്ര മോഡിജിയുടെ ജന്മദിനം, ജന്മദിനത്തില്‍ മാത്രം ആഘോഷിക്കേണ്ട വ്യക്തിത്വമായി ഞാന്‍ കാണുന്നില്ല. പകരം, ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും സമര്‍ത്ഥനായ, ശക്തനായ, കഴിവുറ്റ ഒരു ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹത്തിന്റെ നയങ്ങളും നിലപാടുകളും എല്ലാ ദിവസവും ആഘോഷിക്കേണ്ട നയങ്ങളാണെന്നാണ് എന്റെ അഭിപ്രായം- വി മുരളീധരന്‍ പറഞ്ഞു.
‘പ്രധാനമന്ത്രി 2014ല്‍ അധികാരമേറ്റെടുത്തപ്പോള്‍ അദ്ദേഹം മുന്നോട്ടുവച്ച ആശയമാണ് സ്വച്ഛ് ഭാരത്. ഈ സ്വച്ഛ് ഭാരത് എന്ന ആശയം മുന്നോട്ടുവച്ചതിനോട് നമ്മളതിനെ പൂര്‍ണമായിട്ടുള്ള അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ ഒരുപക്ഷേ, ഇന്ന് തെരുവില്‍ പട്ടികളുടെ കടിയേറ്റ് മരിക്കുന്നൊരു സാഹചര്യം കേരളത്തില്‍ ഉണ്ടാകുമായിരുന്നില്ല. അന്നത്തെ സര്‍ക്കാരുകള്‍ അത് വേണ്ടത്ര ഫലപ്രദമായി കേരളത്തില്‍ നടപ്പാക്കിയോ എന്നറിയില്ല.
Read Also: കൊല്ലത്ത് തെരുവ് നായയെ കത്തി കരിഞ്ഞ നിലയില്‍: ജീവനോടെ ചുട്ടുകൊന്നതെന്ന് സംശയം; അന്വേഷണം ആരംഭിച്ചു
അന്ന് പ്രധാനമന്ത്രി സ്വച്ഛ് ഭാരത് പറഞ്ഞപ്പോള്‍ പരിഹസിച്ച ആളാണ് ഭാരതത്തെ ഒന്നിപ്പിക്കാന്‍ എന്നുപറഞ്ഞ് നടക്കുന്നത്. അദ്ദേഹത്തിന്റെ യാത്രയിലടക്കം പട്ടി കടിക്കാതെ രക്ഷപ്പെട്ടാല്‍ സന്തോഷം. ഇത്തരത്തിലുള്ള ഒരു ഗതികേടിലേക്ക് നാടെത്തുന്നത്, ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് നമ്മുടെ നാട് ശുചിത്വമുള്ള നാടായിട്ട് മാറണം എന്നുള്ള ആഹ്വാനം മോഡി ചെയ്തത്.”- വി മുരളീധരന്‍ വ്യക്തമാക്കി.
ഇതേപോലെ, കൊവിഡിന്റെ കാലത്ത് നമ്മുടെ നാട്ടിലെ ലക്ഷക്കണക്കിന് ആളുകള്‍ക്ക്, കോടിക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കാനുള്ള സംവിധാനമുണ്ടാക്കി. അതിനു മുന്‍പ് ജന്‍ ധന്‍ അക്കൗണ്ടുകള്‍ ആരംഭിച്ചപ്പോള്‍ നമ്മുടെ നാട്ടില്‍ അക്കൗണ്ട് ഇല്ലാത്ത ആരുമില്ല, അക്കൗണ്ടിന്റെ ആവശ്യവുമില്ല എന്ന് പറഞ്ഞിരുന്ന ആള്‍ക്കാരാ.
പക്ഷേ, കോവിഡ് സമയത്ത് അതിന്റെ ആവശ്യം വന്നു. കാരണം, ഒരു ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ. അങ്ങനെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാന്‍ ഏറ്റവുമധികം കഷ്ടപ്പെട്ട ഒരു ഭരണാധികാരി. അങ്ങനെ ഓരോ മേഖല എടുത്തുകഴിഞ്ഞാല്‍ കഴിഞ്ഞ 67 കൊല്ലക്കാലത്തെ മറ്റ് സര്‍ക്കാരുകളുടെ ഭരണവും എട്ട് കൊല്ലക്കാലത്തെ നരേന്ദ്രമോഡിയുടെ ഭരണവും.
ഒരുപക്ഷേ, 67 കൊല്ലക്കാലത്തെക്കാള്‍ വലിയ നേട്ടങ്ങള്‍, ആ നേട്ടങ്ങള്‍ നരേന്ദ്ര മോഡിജിയുടെ എട്ട് കൊല്ലക്കാലം കൊണ്ട് കൈവരിക്കാന്‍ സാധിച്ചു എന്നുള്ളതാണ് നമ്മള്‍ നേടിയിട്ടുള്ള ഏറ്റവും നല്ല നേട്ടമെന്നും മുരളീധരന്‍ പറഞ്ഞു.