ശ്രീനഗര്‍: ശ്രീനഗറിലെ നൗഗാം സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞു കയറിയ ഭീകരരെ വകവരുത്തി ഇന്ത്യന്‍ സൈന്യം. പാകിസ്താന്റെ സഹായത്തോടെയാണ് ഭീകരര്‍ നുഴഞ്ഞ് കയറിയത്. നുഴഞ്ഞ് കയറിയവരെ പരാജയപ്പെടുത്തുകയും കൂട്ടത്തിലെ രണ്ടെണ്ണത്തിനെയും ആണ് വകവരുത്തിയത്.
ഞായറാഴ്ച പുലര്‍ച്ചയോടെയാണ് പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ (ബിഎടി) യൂണിഫോം അണിഞ്ഞ ഇവര്‍ നിയന്ത്രണ രേഖയോടടുത്ത വനമേഖലയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയത്. ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയ ഇന്ത്യന്‍ സൈന്യം പാകിസ്താന്‍ സംഘത്തിലെ രണ്ടെണ്ണത്തിനെ കൊന്ന് തള്ളുകയായിരുന്നു. കൂടുതല്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ചേതനയറ്റ രണ്ട് മൃതദേഹങ്ങള്‍ എത്രയും വേഗം തിരികെക്കൊണ്ടുപോകാന്‍ പാകിസ്താനോട് സൈനിക വക്താവ് പറഞ്ഞു. മോര്‍ട്ടാര്‍, റോക്കറ്റുകള്‍ തുടങ്ങിയവയടക്കം വന്‍ ആയുധ സന്നാഹങ്ങളോടെയായായിരുന്നു നുഴഞ്ഞുകയറ്റമെന്ന് സൈനിക വക്താവ് അറിയിച്ചു.