മുംബൈ: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിന്റെ പലയിടങ്ങളിലായി തെരുവുനായ്ക്കളെ കൂട്ടമായി കൊലപെടുത്തുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോൾ നായ്ക്കളെ കൂട്ടമായി കൊല്ലുന്നതിൽ ആശങ്ക അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ.
കേരളത്തിൽ ഭയാനകമായ കാര്യങ്ങളാണു സംഭവിക്കുന്നതെന്നും ശിഖർ ധവാൻ ട്വിറ്ററിൽ കുറിച്ചു. ‘കേരളത്തിൽ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നതു ഭയപ്പെടുത്തുന്ന കാര്യമാണ്. ഇത്തരം നീക്കങ്ങൾ പുനഃപരിശോധിക്കണം’ധവാൻ ട്വീറ്റ് ചെയ്തു. ക്രൂരമായ കൊലപാതകങ്ങൾ അവസാനിപ്പിക്കുന്നതിന് അഭ്യർഥിക്കുകയാണെന്നും ധവാൻ കൂട്ടിച്ചേർത്തു.
This is so horrifying that mass killing of dogs in #kerala is taking place. I would request to reconsider such moves and put an end to these brutal killings.
— Shikhar Dhawan (@SDhawan25) September 16, 2022
നായ്ക്കളുടെ ശല്യം രൂക്ഷമയതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളെ വിഷം കൊടുത്തും അടിച്ചും കൊലപെടുത്തിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതോടെയാണ് ധവാൻ തന്റെ പ്രതികരണം അറിയിച്ചത്. വിഷം ഉള്ളിൽ ചെന്നാണ് ഭൂരിഭാഗം നായ്ക്കൾ ചാകുന്നതെന്നാണു നിഗമനം.
Discussion about this post