പോര്‍ട്ട് ബ്ലെയര്‍: കോടികളുടെ കോട്ടും സ്യൂട്ടും മാത്രമല്ല, തനി നാടന്‍ വേഷവും തനിയ്ക്ക് ഇണങ്ങുമെന്ന് തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഫാഷന്‍ ഗെറ്റപ്പില്‍ നിന്ന് മാറി നാടന്‍ ശൈലിയിലേയ്ക്ക് മാറിയ മോഡിയുടെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. പ്രധാനമന്ത്രി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവെച്ചത്.
ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ 75മത്തെ വാര്‍ഷികത്തിന്റെ ഭാഗമായി പോര്‍ട്ട് ബ്ലെയറില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പുതിയ ഗെറ്റപ്പ്. നേരത്തേ സ്വിറ്റ്സര്‍ലാന്റില്‍ മഞ്ഞു വിരിച്ച ബസ്റ്റാന്‍ഡിന് സമീപത്ത് നില്ക്കുന്ന ചിത്രവും വൈറലായിരുന്നു.
മോഡിയുടെ ചിത്രം ഇതിനകം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് വിധേയമാകുന്നുണ്ട്. ഈ മാറ്റം തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ പിന്നെയുള്ള ഉദയമാണോ എന്നും ചോദിക്കുന്നവരുണ്ട്. കോടികള്‍ വിലയുള്ള സ്യൂട്ടും കോട്ടും മോഡിയെ വിവാദത്തില്‍ കൊണ്ട് ചാടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുണ്ടുത്ത് പ്രധാനമന്ത്രി എത്തിയിരിക്കുന്നത്.
Discussion about this post