കന്യാകുമാരി: പാർട്ടി നിലവിൽ നേരിടുന്ന പ്രതിസന്ധികളിൽ നിന്ന് കരകയറാൻ ഉള്ള യാത്രകളിലാണ് കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയാണ് രാഹുൽ ഗാന്ധി തന്റെ പാർട്ടിക്കായി നടത്തി വരുന്നത്. ഈ യാത്രയുടെ പ്രതീക്ഷയിൽ ആണ് കോൺഗ്രസ് പാർട്ടിയും.
ഇനിയും 63 വര്‍ഷം കാത്തിരിക്കണം: 36 വര്‍ഷം മുമ്പ് എലിസബത്ത് രാജ്ഞി എഴുതിയ കത്ത് വായിക്കാന്‍
വിവിധ സ്ഥലങ്ങളിൽ നിന്നും രാഹുൽ ഗാന്ധിക്കും പാർട്ടിക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കന്യാകുമാരിയിൽ നിന്നും യാത്ര തിരിച്ചത്. തമിഴ്‌നാട്ടിലെ പര്യടനം പൂർത്തിയാക്കി രാഹുൽ ഗാന്ധിയുടെ യാത്ര കേരളത്തിൽ പ്രവേശിച്ച് കഴിഞ്ഞു. രാജ്യത്തിൻറെ ഹൃദയം തൊട്ടറിയുന്നതിനായി വിവിധ വിഭാഗങ്ങളുമായി സംവദിച്ചും അവരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞുമാണ് യാത്ര തുടരുന്നത്.
ഇതിനിടെയുള്ള ഒരു ചിരി ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ജോഡോ യാത്രയുടെ മൂന്നാം ദിനത്തിൽ മാർത്താണ്ഡത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂടെ രാഹുൽ സമയം ചെലവഴിച്ചിരുന്നു. ഇതിനിടെയാണ് ഈ ചിരി ചിത്രം പിറന്നത്. കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് ആണ് ട്വിറ്ററിലൂടെ രസകരമായ സംഭവവും ചിത്രവും പങ്കുവെച്ചത്.
A hilarious moment from day 3 of #BharatJodoYatra
During @RahulGandhi’s interaction with women MGNREGA workers in Marthandam this afternoon, one lady said they know RG loved Tamil Nadu & they’re ready to get him married to a Tamil girl! RG looks most amused & the photo shows it! pic.twitter.com/0buo0gv7KH
— Jairam Ramesh (@Jairam_Ramesh) September 10, 2022
രാഹുൽ ഗാന്ധിക്ക് വേണ്ടി വിവാഹം ആലോചിക്കട്ടെ എന്ന് ഒരു സ്ത്രീ നേരിട്ട് ചോദിക്കുന്നതാണ് സംഭവം. തമിഴ്‌നാടിനെ ഏറെ സ്‌നേഹിക്കുന്ന രാഹുൽ ഗാന്ധിക്ക് തമിഴ്‌പെൺകുട്ടിയെ ജീവിതസഖി ആക്കി കൂടെ എന്നായിരുന്നു അവർ ആരാഞ്ഞത്. ആലോചിക്കട്ടെ എന്നും ചോദിക്കുന്നുണ്ട്. ചോദ്യം കേട്ട് ചിരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഈ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറൽ ആകുന്നത്. രാഹുൽ തമിഴ്‌നാട്ടിൽ നിന്നും പെണ്ണിനെ വിവാഹം ചെയ്യുമോ എന്ന ചോദ്യങ്ങളും ഇതിനോടകം ഉയർന്ന് കഴിഞ്ഞു.