കവിയും ഗാനരചയിതാവുമായ കബിലന്റെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം ഫാനില്‍ തൂങ്ങിയ നിലയില്‍

ചെന്നൈ: പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവുമായ കബിലന്റെ മകള്‍ തൂരിഗൈ (28) യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടല്‍. അരുമ്പാക്കം എം.എം.ഡി.എ. കോളനി തിരുപ്പൂര്‍ കുമാരന്‍ സ്ട്രീറ്റിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാംനിലയിലെ മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു തൂരിഗൈയുടെ മൃതദേഹം.

വിവാഹം കഴിക്കാനായി മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതാണ് ജീവനൊടുക്കിയതിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

എംബിഎ പൂര്‍ത്തിയാക്കിയ തൂരിഗൈ ഫാഷന്‍ ഡിസൈനറും എഴുത്തുകാരിയുമാണ്. ഏതാനും തമിഴ് സിനിമകള്‍ക്ക് വസ്ത്രാലങ്കാരം നിര്‍വഹിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കായി ഡിജിറ്റല്‍ മാസികയും പുറത്തിറക്കി വരികയാണ്.

also read- സൈറസ് മിസ്ത്രിയുടെ മരണം; അപകടത്തിന് അഞ്ച് സെക്കന്‍ഡ് മുന്‍പ് ബ്രേക്ക് ചവിട്ടിയിരുന്നു; കണ്ടെത്തലുമായി ബെന്‍സ് കമ്പനി

ഇതിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മദ്രാസ് ഐ.ഐ.ടി.യില്‍ അവാര്‍ഡ്ദാനച്ചടങ്ങ് നടത്താനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെയാണ് മരണവാര്‍ത്ത എത്തിയത്. തമിഴില്‍ 2001 മുതല്‍ അറിയപ്പെടുന്ന ഗാനരചയിതാവാണ് കബിലന്‍. കാര്‍ത്തിക് രാജ സംഗീതം നിര്‍വഹിച്ച ‘പിസാസ് 2’ എന്ന ചിത്രത്തിനാണ് അദ്ദേഹം ഒടുവില്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

Exit mobile version