മുംബൈ: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ മരണത്തിന് കാരണമായ അപകടത്തിന് പിന്നാലെ ഔദ്യോഗിക വിശദീകരണവുമായി വാഹന നിര്‍മാതാക്കളായ മെഴ്സിഡീസ് ബെന്‍സ്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചു.
സൈറസ് മിസ്ത്രിക്ക് പുറമെ, അദ്ദേഹത്തിന്റെ സുഹൃത്തായ ജഹാംഗിര്‍ പാണ്ഡോളെയും അപകടത്തില്‍ മരിച്ചിരുന്നു. മെഴ്സിഡീസിന്റെ ജിഎല്‍സി മോഡല്‍ ആഡംബര വാഹനമാണ് അപകടത്തില്‍പെട്ടത്. സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ കാറപകടത്തിന് അഞ്ച് സെക്കന്‍ഡ് മുമ്പ് ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയിരുന്നതായി വാഹനനിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് അറിയിച്ചു.
കേസ് അന്വേഷിക്കുന്ന മഹാരാഷ്ട്രയിലെ പാല്‍ഘര്‍ പോലീസിന് ബെന്‍സ് അധികൃതര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. അപകടത്തിന് ഏതാനുംനിമിഷം മുമ്പുവരെ കാര്‍ 100 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. പാലത്തിന്റെ കൈവരിയില്‍ ഇടിക്കുമ്പോഴുള്ള വേഗം 89 കിലോമീറ്ററായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മിസ്ത്രിയും സുഹൃത്തും മരിച്ച അപകടത്തില്‍പ്പെട്ട കാര്‍ പരിശോധിക്കാന്‍ കമ്പനി നിയോഗിച്ച സംഘം ഹോങ്കോങ്ങില്‍നിന്ന് തിങ്കളാഴ്ച മുംബൈയിലെത്തുമെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ കമ്പനി അധികൃതര്‍ സ്വകാര്യതയും വിശ്വാസ്യതയും പരിഗണിച്ച് അന്വേഷണസംഘവുമായി മാത്രമേ വിവരങ്ങള്‍ പങ്കുവെക്കൂവെന്നാണ് അറിയിച്ചിരിക്കുന്നത്.
മിസ്ത്രി പിന്‍സീറ്റില്‍ ഇരുന്നാണ് യാത്ര ചെയ്തിരുന്നത്. അദ്ദേഹം ഉള്‍പ്പെടെ രണ്ടു പേരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. കാര്‍ അമിതവേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നും സൂചനയുണ്ട്. ഒന്‍പതു മിനിറ്റില്‍ 20 കിലോ മീറ്റര്‍ കാര്‍ മറികടന്നിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍.