ചെന്നൈ: സോറിയാസിസ് രോഗം പകരുമെന്ന ഭയത്താൽ ബന്ധുക്കൾ മാറി നിന്നപ്പോൾ അമ്മയുടെ മൃതദേഹം മകൻ ചക്രക്കസേരയിൽ ഉന്തികൊണ്ട് ശ്മശാനത്തിലെത്തിച്ച് സംസ്‌കരിച്ചു. ഭാരതിയാർ നഗറിൽ താമസിക്കുന്ന ഇലക്ട്രീഷ്യൻ മുരുകാനന്ദം ആണ് അമ്മയുടെ സംസ്‌കാര ചടങ്ങുകൾ നടത്തുയത്. 84കാരിയായ രാജേശ്വരി കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.
ആംബുലൻസ് വിളിക്കാൻ കൈയ്യിൽ പണമുണ്ടായിരുന്നില്ല. തുടർന്നാണ് ചക്രക്കസേര എടുത്തത്. ശ്മശാനത്തിന്റെ ചുമതലയുള്ള എൻ. ശ്രീധരൻ ആണ് നോവ് കാഴ്ച പുറംലോകത്തെ അറിയിച്ചത്. തളർവാതംമൂലം ഗുരുതരാവസ്ഥയിലായിരുന്നു രാജേശ്വരി. കൂടാതെ ഇവരെ സോറിയാസിസ് രോഗവും അലട്ടിയിരുന്നു.
വില 9.5 ലക്ഷം: എലിസബത്ത് രാജ്ഞിയുടെ ടീ ബാഗ് വില്‍പ്പനയ്ക്ക്
ഇതാണ് ബന്ധുക്കൾ വിട്ടുമാറി നിൽക്കാൻ ഇടയാക്കിയത്. മൃതദേഹവുമായി പുലർച്ചെ ആറിന് മുരുകാനന്ദം ശ്മശാനത്തിലെത്തി. വീൽച്ചെയറിൽ തുണിയിൽ പൊതിഞ്ഞ മൃതദേഹവുമായി ഒരാൾ വന്നിട്ടുണ്ടെന്ന് സമീപത്തെ ചായക്കടക്കാരൻ ശ്രീധരനെ ഫോണിലൂടെ അറിയിച്ചു. ഉടനടി ശ്രീധരൻ ശ്മശാനത്തിലെത്തി വിവരം അന്വേഷിച്ചു.
അമ്മയ്ക്ക് സോറിയാസിസ് ആയതിനാൽ ശവസംസ്‌കാരത്തിന് ആരും സഹായിക്കാത്തതിനാലും ആംബുലൻസിനുള്ള വാടക നൽകാനാവാത്തതിനാലുമാണ് ചക്രക്കസേരയിൽ കൊണ്ടുവന്നതെന്ന് മുരുകാനന്ദം പറഞ്ഞു. തുടർന്ന് ശ്രീധരൻ വിവരങ്ങൾ സ്ഥിരീകരിച്ചശേഷം സംസ്‌കാരം നടത്തി. ഒരു സഹോദരൻ മണപ്പാറയിലും മറ്റൊരാൾ ബംഗളൂരുവിലുമാണ് താമസം.