കച്ച്: ഗുജറാത്തില്‍ രണ്ട് ട്രക്കുകള്‍ക്കിടയില്‍ കാര്‍ കുടുങ്ങി. ഞെരിഞ്ഞ അമര്‍ന്ന കാറിനുള്ളില്‍ 10 പേര്‍ അതി ദാരുണമായി മരണപ്പെട്ടു. ഒരു കുടുംബത്തിലെ ജീവനുകളാണ് ഒരു നിമിഷത്തില്‍ പൊലിഞ്ഞത്. ഭചാവു ദേശീയപാതയില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഡിവൈഡര്‍ മറികടന്നെത്തിയ ട്രെയിലര്‍ ട്രക്ക് പെട്ടെന്ന് ബ്രെയ്ക്കിട്ടതാണ് ഈ ജീവനുകള്‍ നഷ്ടപ്പെടാന്‍ ഇടായക്കിയത്. ട്രെയിലറില്‍ പിന്നാലെയെത്തിയ എസ്‌യുവി ഇടിച്ചു. തൊട്ടുപിന്നാലെ വന്ന ട്രക്ക് കാറിന്റെ പിന്നിലും ഇടിച്ചു. രണ്ട് ട്രക്കുകള്‍ക്കിടയില്‍ പെട്ട് നിശ്ശേഷം ചതഞ്ഞുപോയ കാറില്‍ 11 പേരുണ്ടായിരുന്നു.
ഇവരില്‍ പത്തുപേരും മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഭൂജില്‍ നിന്നും ഭചാവുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു കുടുംബം. ഭുജ് നിവാസികളാണ് മരിച്ചവര്‍.