ഉത്തർ പ്രദേശ്: ക്ലാസിൽ വരാത്തതിന് അധ്യാപകൻ വിദ്യാർത്ഥി കാല് തല്ലിയൊടിച്ചു.ഉത്തർ പ്രദേശിലെ ഷംലി ജില്ലയിലാണ് സംഭവം.എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കാല് സർക്കാർ സ്കൂൾ അധ്യാപകനാണ് തല്ലിയൊടിച്ചത്.
ദേവൽ കശ്യപെന്ന വിദ്യാർത്ഥി അസുഖത്തെ തുടർന്ന് പതിനെട്ട് ദിവസങ്ങളായി സ്കൂളിൽ പോയിരുന്നില്ല. രോഗം ഭേദമായ ശേഷം ഓഗസ്റ്റ് 29ന് സ്കൂളിൽ തിരിച്ചെത്തിയപ്പോഴാണ് അധ്യാപകൻ ദേവലിന്റെ ഇരു കാലുകളും തല്ലിയൊടിച്ചത്.
‘മുന്നോട്ട് പോകുന്തോറും ഈ സ്നേഹം വളരുന്നു’; പിറന്നാൾ ആശംകൾക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി
സംഭവത്തിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് കാട്ടി കുട്ടിയുടെ മാതാപിതാക്കൾ പൊലീസിനെതിരെ ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചു. ‘സംഭവത്തിൽ പൊലീസ് യാതൊരു വിധ നടപടികളും കൈക്കൊള്ളുന്നില്ല. എന്നാൽ ജില്ലാ മജിസ്ട്രേറ്റ് മകന് നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്’- വിദ്യാർത്ഥിയുടെ അച്ഛൻ ബബ്ലു കശ്യപ് പറഞ്ഞു
Discussion about this post