ഭക്ഷണം ചോദിച്ചിട്ട് പാചകം ചെയ്ത് നല്‍കിയില്ല, ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഭാര്യയെ അടിച്ചുകൊന്ന് 72കാരന്‍

murder | bignewskerala

ഡെറാഡൂണ്‍: ഭര്‍ത്താവ് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു. ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലെ ദലന്വാലയിലാണ് സംഭവം എഴുപത്തിരണ്ടുകാരനായ റാം സിംഗ് എന്നയാളാണ് 53 കാരിയായ ഭാര്യ ഉഷ ദേവിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

ഒരു ഫാസ്റ്റ്ഫുഡ് സ്റ്റാള്‍ ഉടമയാണ് റാം സിംഗ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീടിന് അടുത്തുള്ള അംബുലന്‍സ് ഫോണ്‍ ചെയ്ത് വരുത്തി റാം സിംഗ് ഭാര്യയെ പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കോണിപ്പടിയില്‍ നിന്നും ഭാര്യ വീണുവെന്നാണ് ഇയാള്‍ പറഞ്ഞത്.

എന്നാല്‍ ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചതോടെ റാം സിംഗ് താന്‍ ഭാര്യയെ കൊലപ്പെടുത്തിയതായി തുറന്നുപറഞ്ഞു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി റാം സിംഗിനെ അറസ്റ്റ് ചെയ്തു.

also read: മദ്രസയില്‍നിന്നും വീട്ടിലേക്ക് പോകാന്‍ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി; രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

രണ്ട് വര്‍ഷം മുന്‍പാണ് റാം സിംഗ് ഉഷ ദേവിയെ വിവാഹം കഴിച്ചത്. റാം സിംഗിന്റെ ഭാര്യയും മകനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. 14 വയസുള്ള കൊച്ചുമകനും ഉഷദേവിക്കും ഒപ്പം ഡെറാഡൂണിലെ ബാല്‍ബീര്‍ ബോര്‍ഡിലാണ് ഇയാള്‍ താമസിച്ചുവന്നിരുന്നത്.

വിവാഹത്തിന് ശേഷം ബന്ധം അത്ര സുഖകരമല്ലെന്നാണ് റാം സിംഗ് പറയുന്നത്. പല ദിവസങ്ങളും വീട്ടില്‍ പലകാര്യത്തിലും വഴക്ക് നടക്കുമായിരുന്നു. പാചക കാര്യം സംബന്ധിച്ചാണ് പലപ്പോഴും വഴക്ക് ഉണ്ടാകാറ്. സംഭവം നടന്ന തിങ്കളാഴ്ച പതിവ് പോലെ രാത്രി വീട്ടിലെത്തിയ റാം സിംഗ് അത്താഴം ആവശ്യപ്പെട്ടെങ്കിലും പാചകം ചെയ്യാന്‍ ഉഷദേവി തയ്യാറായില്ല.

ഇത് വലിയ തര്‍ക്കത്തിലാണ് കലാശിച്ചത്. തര്‍ക്കം രൂക്ഷമായപ്പോള്‍ ദേഷ്യം വന്ന റാം സിംഗ് ക്രിക്കറ്റ് ബാറ്റ് എടുത്ത് ഉഷദേവിയെ അടിച്ചു. അവര്‍ അപ്പോള്‍ തന്നെ നിലത്ത് വീണുവെന്നും റാം സിംഗ് പറഞ്ഞു.

Exit mobile version