വിവാഹം കഴിഞ്ഞതിന് പിന്നാലെ കന്യകാത്വ പരിശോധന; ലൈംഗികാതിക്രമം നേരിട്ട വധു പരിശോധനയിൽ പരാജയപെട്ടു, യുവതിക്ക് അതിക്രൂര മർദ്ദനം, വീട്ടുകാർക്ക് 10 ലക്ഷം പിഴ

Newly Married | Bignewslive

നിർബന്ധിത കന്യകാത്വ പരിശോധനയിൽ പരാജയപ്പെട്ട നവവധുവിന് അതിക്രൂര മർദ്ദനം. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം. 24 വയസ്സുള്ള നവവധുവിനാണു ദുരനുഭവം ഉണ്ടായത്. ഖാബ് പഞ്ചായത്ത് യുവതിയുെട കുടുംബത്തിന് 10ലക്ഷം രൂപ പിഴ ചുമത്തി.

wearing a wig | Bignewslive

മെയ് 11നാണ് യുവതി വിവാഹിതയായത്. സാൻസി ഗോത്രവിഭാഗത്തിൽ നിന്നുള്ള പെൺകുട്ടിയെയാണ് കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കിയത്. വിവാഹം കഴിഞ്ഞ് ആദ്യ ദിനം തന്നെ നവവധുവിനെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കുന്ന് ഈ ഗോത്രവിഭാഗത്തിന്റെ ആചാരമാണ്.

പരിശോധനയിൽ നവവധു കന്യകയല്ലെന്നു തെളിഞ്ഞാൽ വധുവിന്റെ കുടുംബം പത്തുലക്ഷം രൂപ വരന്റെ കുടുംബത്തിന് പിഴയായി നൽകണം. പെൺകുട്ടിയെ വിവാഹത്തിനു മുൻപ് അയൽവാസി ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നു.

രണ്ടാം തവണയും എഞ്ചിനീയറിങിലെ ഒന്നാം റാങ്ക് ഇടുക്കിയിലെ ഈ വീട്ടിലേക്ക്; താരമായി വിനോദിന്റെ കുടുംബം

ഇതാണ് പരിശോധനയിൽ യുവതി പരാജയപ്പെട്ടത്. സുഭാഷ് നഗർ പൊലീസ് സ്റ്റേഷനിൽ ഈ കേസ് നേരത്തേ രജിസ്റ്റർ ചെയ്തിരുന്നു. സംഭവം അറിഞ്ഞ ഭർത്താവും ഭർതൃമാതാവും യുവതിയെ ക്രൂരമായി മർദിച്ചതായും പോലീസ് പറയുന്നു.

Exit mobile version