മീററ്റ്: മകൾ സ്‌കൂളിലെ ആൺകുട്ടികളോട് സംസാരിച്ചതിന് അഞ്ചാംക്ലാസുകാരിയായ കനാലിലേക്ക് തള്ളിയിട്ട് മാതാപിതാക്കൾ.എന്നാൽ മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്.
മീററ്റ് സ്വദേശികളായ ബബ്ലൂവും ഭാര്യ റൂബിയും സെപ്റ്റംബർ ഒന്നിനാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നൽകിയ അന്വേഷണത്തിന് മകളെ ഇരുവരും ചേർന്ന് കനാലിലേക്ക് തള്ളിയിട്ടതാണെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്യലിൽദമ്പതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ബസ് ബൈക്കിലിടിച്ച് മൊബൈൽ വീണു പൊട്ടിയെന്ന് ആരോപിച്ച് ഡ്രൈവറെ മർദ്ദിച്ചു; യുവാവ് അറസ്റ്റിൽ
നിരവധി ആൺകുട്ടികളുമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതിൽ പ്രകോപിതരായി മകളെ അവളെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു. കുറ്റം സമ്മതിച്ചതോടെ ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ലെന്ന് പൊലീസ് സൂപ്രണ്ട് കേശവ് കുമാർ പറഞ്ഞു.