ഇസ്ലാമാബാദ്: ഇസ്ലാം മതം സ്വീകരിക്കാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിങ് ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് വെളിപ്പെടുത്തി മുന്‍ പാകിസ്താന് ബാറ്റര്‍ ഇന്‍സമാമുല്‍ ഹഖ് രംഗത്ത്. ഇന്ത്യന്‍ ടീമിന്റെ പാക് പര്യടനത്തിനിടെയായിരുന്നു സംഭവമെന്നും ഇന്‍സമാമുല്‍ ഹഖ് പറഞ്ഞു.
ഒരു അഭിമുഖത്തിനിടെയാണ് ഇന്‍സമാമുല്‍ ഹഖിന്റെ വെളിപ്പെടുത്തല്‍. അഭിമുഖത്തിന്റെ വീഡിയോ’പാകിസ്താന് അണ്‍ടോള്‍ഡ്’ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
”പാക് പര്യടനത്തിന് എത്തിയതായിരുന്നു ഇന്ത്യന്‍ ടീം. എല്ലാ ക്രിക്കറ്റ് താരങ്ങളും പ്രാര്‍ത്ഥനയ്ക്ക് വരുന്ന ഒരു മുറി ഞങ്ങള്‍ക്കുണ്ടായിരുന്നു. അവിടേക്ക് ഞങ്ങള്‍ ഇര്ഫാന് പത്താനെയും സഹീര്‍ ഖാന്, മുഹമ്മദ് കൈഫ് അടക്കമുള്ള മറ്റ് ഇന്ത്യന്‍ കളിക്കാരെയും ക്ഷണിക്കാറുണ്ടായിരുന്നു.” എന്ന് ഇന്‍സമാമുല്‍ ഹഖ് വീഡിയോയില്‍ പറയുന്നു.
” സഹീറിനും പത്താനുമൊപ്പം ഒരു ദിവസം മറ്റ് നാല് ഇന്ത്യന്‍ താരങ്ങള്‍ നമസ്കാര ഹാളിലെത്തി. അവരില്‍ ഹര്‍ഭജനുമുണ്ടായിരുന്നു. നമസ്കാരം അടക്കമുള്ള ആരാധനാ കര്‍മങ്ങള്‍ വീക്ഷിക്കാനായിരുന്നു അവര്‍ എത്തിയത്. ഈ സമയത്ത് അവിടെ പാക് മതപണ്ഡിതനായ താരിഖ് ജമീലും അവിടെ ഉണ്ടായിരുന്നു.”
also read; മദ്യലഹരിയിൽ സത്യം വെളിപ്പെടുത്തി: വീട്ടമ്മ കൊലപ്പെടുത്തിയ പ്രതി ആറ് മാസത്തിന് ശേഷം പിടിയിൽ
”നമസ്കാരശേഷം താരിഖ് ജമീലിന്റെ ഉപദേശവുമുണ്ടാകും. ഇങ്ങനെ താരിഖ് ജമീലിന്റെ സംസാരത്തിലും പെരുമാറ്റത്തിലും ആകൃഷ്ടനായാണ് ഹര്ഭജന് ഇസ്ലാം സ്വീകരിക്കാനുളള ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാല്‍, തന്റെ കോലം കണ്ടിട്ടാണ് മതംമാറാത്തതെന്നും താരം വ്യക്തമാക്കിയെന്നും’ ഇന്‍സമാമുല്‍ ഹഖ് കൂട്ടിച്ചേര്‍ത്തു.
"Harbhajan Singh almost converted to Islam under influence of Pak Mullah Tariq Jameel"
– Ex Pak Captain Inzamam ul Haq
Harbhajan neither denied these claims nor criticised Inzamam ever for this.pic.twitter.com/TlpEndnU6n
— Pakistan Untold (@pakistan_untold) September 3, 2022
അതേസമയം, മുസ്ലിംകളുടെ പ്രവര്‍ത്തനം കണ്ടാണ് മറ്റുള്ളവര്‍ മതത്തില്‍ നിന്ന് അകലുന്നതെന്ന് വിശദീകരിക്കുന്നതിന് ഉദാഹരണമായാണ് ഇന്‍സമാം ഈ അനുഭവം പങ്കുവച്ചത്. എന്നാല്‍ ഇന്‍സമാമിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് ഹര്ഭജന് ഇതുവരെ പ്രതികരിച്ചിട്ടില്ല. വീഡിയോ ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
Discussion about this post