യൂണിഫോം ഇല്ലാതെ സ്വകാര്യ വാഹനത്തിൽ എത്തി ഡിസിപി; ട്രാഫിക് സിഗ്നലിൽ 500 രൂപ കൈക്കൂലി ചോദിച്ച് കോൺസ്റ്റബിൾ; ഒടുവിൽ തൊപ്പി തെറിച്ചു!

ജയ്പൂർ (രാജസ്ഥാൻ): സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴ ഒടുക്കാതിരിക്കാൻ 500 രൂപ കൈക്കൂലി ആവശ്യപ്പെട്ട പോലീസ് കോൺസ്റ്റബിളിൻ്റെ തൊപ്പി തെറിച്ചു. ആളറിയാതെ കൈക്കൂലി ചോദിച്ചത് സ്വന്തം മേലധികാരിയോട് ആയിരുന്നെന്ന് കോൺസ്റ്റബിൾ തിരിച്ചറിഞ്ഞത് സസ്പെൻഷൻ ഓർഡർ കൈയ്യിൽ കിട്ടിയപ്പോഴായിരുന്നു.

ഡിസിപിയോടാണ് ട്രാഫിക് സിഗ്നലിൽ വെച്ച് പോലീസുകാരൻ കൈക്കൂലി ആവശ്യപ്പെട്ടത്. യൂണിഫോം ധരിക്കാതെ കാറിലെത്തിയ ആൾ ഡിസിപിയാണെന്ന് കോൺസ്റ്റബിൾ തിരിച്ചറിഞ്ഞില്ല.

ജയ്പൂർ നഗരത്തിലെ ട്രാഫിക് സിഗ്നലുകളിലൊന്നിലാണ് സംഭവം. കാർ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച കോൺസ്റ്റബിൾ വൻ തുക പിഴ ഈടാക്കാതിരിക്കാനാണ് 500 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.

തുടർന്നാണു സസ്പെൻഷനിലേക്ക് കാര്യങ്ങൾ നീങ്ങിയത്. മൂന്ന് പോലീസുകാർക്കെതിരെ അന്വേഷണവും നടക്കുനന്നുണ്ട്. ജയ്പൂർ നോർത്ത് ഡിസിപി പരിസ് ദേശ്മുഖും സംഘവും നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. ഔദ്യോഗിക വാഹനം ഒഴിവാക്കി തന്റെ ഗൺമാനും ഡ്രൈവർക്കും ഒപ്പമാണ് ഡിസിപി യാത്ര ചെയ്തിരുന്നത്.

ALSO READ- ഗായകന്‍ ബംബ ബാക്കിയ വിടപറഞ്ഞു; അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ സിനിമാ ലോകം, അനുശോചിച്ച് എആര്‍ റഹ്‌മാന്‍

ട്രാൻസ്പോർട്ട് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ റോട്ടറി സർക്കിളിൽ എത്തിയപ്പോഴാണ് പോലീസുകാർ ഡിസിപിയുടെ വാഹനം തടഞ്ഞതു. പിഴയടയ്ക്കാനാണ് രാജേന്ദ്ര പ്രസാദ് എന്ന പോലീസുകാരൻ ഡിസിപിയോട് ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പിഴ ഒഴിവാക്കാൻ തനിക്ക് 500 രൂപ മതിയെന്നായി കോൺസ്റ്റബിൾ.തുടർന്ന് ഇക്കാര്യം ഡിസിപി മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.

അതേസമയം താൻ ജോലിചെയ്യുന്ന പട്ടണത്തിലെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെ കണ്ടിട്ട് തിരിച്ചറിയാൻ പോലീസുകാരന് കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. സംഭവത്തിൽ പോലീസ് തലത്തിൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version