ന്യൂഡല്‍ഹി: രാജ്യം കണ്ട പ്രതിഭകളുടെയും മഹത് വ്യക്തികളുടെയും ജീവിതം പലപ്പോഴും സിനിമകളുടെ പ്രമേയമായിട്ടുണ്ട്. ഇപ്പോള്‍ തിരശീലയില്‍ എത്താന്‍ പോകുന്നത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ജീവിതമാണ്. ‘ദി ആക്‌സിഡന്‍ഷ്യല്‍ പ്രൈംമിനിസ്റ്റര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്‍രെ ട്രെയിലര്‍ പുറത്ത് വന്നതോടെ വന്‍ ചര്‍ച്ചകളാണ് ഉയരുന്നത്.
ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുകയാണ് ജിഗ്‌നേഷ് മേവാനി. മോഡിയേയും ബിജെപിയുടെയും യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്ന രീതിയില്‍ സിനിമ എടുക്കണമെന്നും. ചിത്രത്തിന്റെ പേര് ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്നായിരിക്കുമെന്നും മേവാനി പറഞ്ഞു.
ഇത്തരത്തിലൊരു ചിത്രം പുറത്തുവന്നാല്‍ ഷാരൂഖ്-സല്‍മാന്‍-ആമിര്‍ ഖാന്‍മാരുടെ ചിത്രങ്ങള്‍ നേടുന്നതിനേക്കാള്‍ പണം മോഡി പടം നേടുമെന്നും മേവാനി പരിഹസിച്ചു. പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം വന്‍പരാജയമാണ്. വാചക കസര്‍ത്തു കൊണ്ട് പിടിച്ചു നില്‍ക്കുന്ന തന്ത്രമാണ് മോദിയും ബിജെപിയും നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.